ഗ്യാസ് കയറി ഇപ്പോൾ പൊട്ടുമെന്ന നിലയിലാണോ വയറ്; ചില പൊടികൈകൾ ഉപയോ​ഗിച്ചാൽ ആശ്വാസം കിട്ടും

ഗ്യാസ് കയറി വയറ് വീർക്കുന്നത് പലരും അനുഭവിക്കുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി എന്നിങ്ങനെ ദഹന പ്രശ്നങ്ങൾ പലവിധമാണ്. ഇങ്ങനെ ​ഗ്യാസ കയറി വയറ് വീർത്താൽ ചില പൊടികൈകൾ വീട്ടിൽ തന്നെ പരീക്ഷിക്കാം.

ജീരകം – ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും അടങ്ങിയ ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളെ തടയാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും. ജീരക വെള്ളമോ ജീരകമിട്ട ചായയോ ഉപയോ​ഗിക്കാം

പെരുംജീരകം – പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിളിനെ തടയും.

ഗ്രാമ്പൂ – ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഗ്രാമ്പൂ ഭക്ഷണം കഴിച്ചതിന് ശേഷം കഴിക്കുന്നത് അസിഡിറ്റിയെ കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇഞ്ചി – ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

കറുവപ്പട്ട – ഭക്ഷണങ്ങള്‍ക്ക് രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നതിനെ തടയും