ചർമ്മത്തിലെ ചുളിവുകൾ ഇല്ലതാക്കാൻ മാതളനാരങ്ങ; ഉപയോഗിക്കേണ്ട രീതി

നമ്മളുടെ ഒരു പ്രധാന പ്രശ്‌നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും, പാടുകളും.എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാണ് മാതള നാരങ്ങ, നമ്മളുടെ മുഖം സുന്ദരമാക്കാൻ മികച്ച പഴമാണ് മാതളം. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്‌റ്‌സ് ചർമ്മത്തിന് ഫലപ്ര​ദമാണ്. കൂടാതെ ചർമ്മതത്തിലെ ചുളിവുകളും വരകൾ, പാടുകൾ എല്ലാം തന്നെ ഇല്ലാതാക്കാൻ മാതളം സഹായിക്കും. ‌‌‌മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മാതള നാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ

1 .ഒരു ടേബിൾ സ്‌പൂൺ  മാതള നാരങ്ങ നീരും, ഒരു ടേബിൾ സ്‌പൂൺ  കടലമാവും അൽപം പാൽപാടയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 – 20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മം വൃത്തിയാവുകയും മുഖത്തിന്റെ നിറം വർധിക്കുകയും ചെയ്യും.

2 .ഏതാനും തുള്ളി ബദാം ഓയിലും മാതളനാരങ്ങ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്ത് പുരട്ടി 15-20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

3 . രണ്ട് സ്‌പൂൺ  മാതള നാരങ്ങയുടെ നീരും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കഴളുക. ഇത് ചർമ്മത്തെ സുന്ദരമാക്കും.