
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലോങ്ങ് കോവിഡ് രൂപപ്പെടാനുള്ള സാധ്യത 31% കൂടുതലെന്ന് പഠനം. നാല്‍പ്പതിനും 55-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ഇതിനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതേസമയം ഗുരുതര കോവിഡ് ബാധയും മരണനിരക്കും പുരുഷന്മാരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. 40 നും 55 നും ഇടയില്‍ പ്രായമുള്ള, ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ ലോങ് കോവിഡിനുള്ള സാധ്യത 42 %വും ആര്‍ത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളില്‍ 45 %വും കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യു.എസിലെ ടെക്‌സാസ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സെന്റര്‍ സയന്‍സിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 12,276 പേരില്‍ 73 % പേരും സ്ത്രീകളാണ് എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 18 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ ഒഴികെയുള്ള മുഴുവന്‍ സ്ത്രീകളിലും വംശം, ഗോത്രം, കോവിഡ് വേരിയന്റ്, രോഗതീവ്രത എന്നിവയ്ക്ക് അതീതമായി ലോങ് കോവിഡ് വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് 31% കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. ഈ വത്യാസം അനുസരിച്ച് ഗവേഷകർ കൃത്യതയുള്ള മരുന്ന് വികസിപ്പിച്ചെടുക്കാമെന്നും പ്രതീക്ഷിക്കുന്നു.











