നിങ്ങൾ കൂടുതൽ നേരം ഉറങ്ങുന്നവരാണോ? വൈകിയുണരുന്നത് ആരോഗ്യത്തിന് ഗുണമെന്ന് പഠനം

വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, ഓർമ്മശക്തി എന്നിവയിലും മറ്റുള്ളവരെയപേക്ഷിച്ച് മുൻപന്തിയിലായിരിക്കും

നിങ്ങൾ കൂടുതൽ നേരം ഉറങ്ങുന്നവരാണോ? വൈകിയുണരുന്നത് ആരോഗ്യത്തിന് ഗുണമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലിലാണ്, വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന സന്തോഷവാർത്ത കണ്ടെത്തിയിരിക്കുന്നത്. ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വൈകുന്നേരങ്ങളിൽ സജീവമാകുന്നവർ അഥവാ ‘നൈറ്റ് ഔൾസ്’ രാവിലെ നേരത്തേ ഉണരുന്നവരെക്കാൾ മിടുക്കരായിരിക്കും.

മാത്രമല്ല വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, ഓർമ്മശക്തി എന്നിവയിലും മറ്റുള്ളവരെയപേക്ഷിച്ച് മുൻപന്തിയിലായിരിക്കും. ഈ പഠനം 26,000 ആളുകളിലാണ് നടത്തിയത്. ഏഴുമുതൽ ഒൻപതുവരെ മണിക്കൂർ രാത്രി ഉറങ്ങണം, തടസ്സമില്ലാതെ സുഖമായി ഉറങ്ങിയാലേ അത് ആരോഗ്യകരമായ ഉറക്കമാകൂ. സമയം കൂടുതലോ കുറവോ ആണ് ഉറക്കമെങ്കിൽ ഇത് തലച്ചോറിനും ഓർമ്മശക്തിക്കുമൊക്കെ ദോഷകരമാകും എന്നാണ് പഠനം പറയുന്നത്. അതിനാൽ ഇനിയും ഉറക്കപ്രേമികൾ വൈകി ഉണരട്ടെ, വൈകി ഉണർന്നാൽ ആരോഗ്യത്തിന് ഗുണ൦