
നാം ,വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ചെറിയ തോതിലുള്ള പനി മുതല്‍ വേദനയ്ക്ക് വരെ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കും വ്യാപകമായി ഉപയോഗിച്ചു വരുന്നു. വേദന സുഖപ്പെടുത്തുന്നതിൽ പാരസെറ്റാമോളിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.എന്നാൽ വളരെക്കാലത്തേക്ക് പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് ദഹനനാളത്തിൽ അള്‍സര്‍, രക്തസ്രാവം എന്നിവ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.
പാരസെറ്റാമോള്‍ അധികമായി ഉപയോഗിക്കുന്ന വഴി പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിനുള്ള സാധ്യത 24 ശതമാനം മുതല്‍ 36 ശതമാനം വരെയാണ് കൂടുതൽ, യുകെയിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. കൂടാതെ പാരസെറ്റാമോള്‍ കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗം പിടിപെടാനുള്ള സാധ്യത 19 ശതമാനമാമെന്നും, ഹൃദയസ്തംബനം വരാനുള്ള സാധ്യത ഒന്‍പത് ശതമാനമാണെന്നും , കൂടാതെ, രക്ത സമ്മര്‍ദത്തിനുള്ള സാധ്യത ഏഴ് ശതമാനം വര്‍ധിപ്പിക്കുമെന്നും ഈ പഠനത്തില്‍ കണ്ടെത്തി.
യുകെയില്‍ പാരസെറ്റാമോള്‍ നിര്‍ദേശിക്കുന്ന, പ്രായമായവരില്‍ വൃക്ക, ഹൃദയം, ദഹനനാളം എന്നിവയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി, ആര്‍ത്രൈറ്റിസ് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു. അതേസമയം പാരസെറ്റാമോള്‍ 500 മില്ലിഗ്രാം ഗുളികകളുടെ ഒരു പ്രത്യേക ബാച്ച് പരിശോധനയില്‍ നിരവാരമുള്ളതല്ലെന്ന് കണ്ടെത്തിയതായി കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.











