
ഒരുപാട് ആരോഗ്യ ഗുണമുള്ള ഒരു ഫ്രൂട്ട് ആണ് പേരയ്ക്ക, പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ആണ് താഴെ പറയുന്നത്.
1 വണ്ണം കുറക്കുന്നതിന് ഏറ്റവും മികച്ച പഴമാണ് പേരയ്ക്ക, ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറക്കും.
2.കലോറി വളരെ കുറഞ്ഞ പഴമാണ് പേരയ്ക്ക, മറ്റു ചില ലഘു ഭക്ഷണങ്ങളിൽ നിന്നും വത്യസ്തമായി ,സ്വാഭാവികവും, വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണ്.
3. പേരക്കയിൽ ഉയർന്ന രീതിയിൽ ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ പേരയ്ക്കയിൽ 30 -60 കിലോ കലോറി മാത്രമേ കാണൂ.
4 .പേരയ്ക്ക കഴിക്കുന്നത് ആരോഗ്യകരമായ മലവിസർജ്ജനത്ത് സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യ്ന്നു.
5 .വിറ്റാമിൻ എ , വിറ്റമിൻ ബി 6, വിറ്റാമിൻ കെ എന്നിവയും പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ആർത്തവ സമയത്ത് ദിവസേന പേരയ്ക്ക കഴിച്ചാൽ ആർത്തവ വേദന തടയാം.
6. പേരയ്ക്ക ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ കഴിവുള്ള പഴമാണ്.











