രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടോ? പ്രകടമാകുന്നു ഈ ലക്ഷണങ്ങൾ

വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികൾ അടഞ്ഞുപോകുന്നതിനാൽ രക്തയോട്ടം കുറയുമ്പോൾ ശരീരത്തിന് ഓക്സിജൻ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ പ്രധാനമായ ഒന്നാണ് ഹൃദ്രോഗം. ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികൾ ഇടുങ്ങിയതോ പ്ലാക്ക് അടിഞ്ഞുകൂടുന്നത് മൂലം ഹൃദയാഘാതത്തിനോ ഹൃദയസ്തംഭനമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.രക്തകുഴലുകൾക്ക് ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ താഴെ പറയുന്നു.

ശ്വാസ തടസ്സം

ചെറിയ വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികൾ അടഞ്ഞുപോകുന്നതിനാൽ രക്തയോട്ടം കുറയുമ്പോൾ ശരീരത്തിന് ഓക്സിജൻ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു.

അമിതക്ഷീണം

സ്ഥിരമായതോ പെട്ടെന്നുള്ളതോ ആയ ക്ഷീണം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. രക്തചംക്രമണം തകരാറിലാകുമ്പോൾ, പേശികൾക്കും അവയവങ്ങൾക്കും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരും. ഇത് ദൈനംദിന പ്രവർത്തനങ്ങളിൽ ക്ഷീണത്തിലേക്ക് നയിക്കുന്നു.

അമിതമായി വിയർക്കുക

പെട്ടെന്ന് അകാരണമായി വിയർക്കുന്നതാണ് മറ്റൊരു ലക്ഷണം. വ്യായാമമൊന്നും ചെയ്യാതെ തന്നെ വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയ സംബന്ധമായ അസ്വസ്ഥതയെ സൂചിപ്പിക്കാം.

ഓക്കാനം , തലകറക്കം

ഹൃദയധമനികളിലെ തടസ്സങ്ങൾ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം അപര്യാപ്തമാകുന്നതിന്റെ ലക്ഷണമായിരിക്കാം തലകറക്കം, അല്ലെങ്കിൽ ഓക്കാനം.

ക്രമരഹിതമായ ഹൃദയമിടിപ്പ്

ധമനികളിലെ തടസ്സം മൂലമുണ്ടാകുന്ന ഓക്സിജൻ ലഭ്യതക്കുറവ് മൂലം ഹൃദയമിടിപ്പ്, വിറയൽ, ഹൃദയമിടിപ്പ് കൂടൽ തുടങ്ങിയ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം.

കാലുകളിൽ വീക്കം

ഹൃദയം ഫലപ്രദമായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ അവയവങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് പലപ്പോഴും കൺജസ്റ്റീവ് ഹാർട്ട് ഫെയിലറുമായി ബന്ധപ്പെട്ടിരിക്കുന്നു.