
നമ്മുടെ സമൂഹത്തില്‍ ഉയരം കൂടുതലുള്ളത് പൊതുവേ ഒരു യോഗ്യതയായിട്ടാണ് കാണാറുളളത്. എന്നാല്‍ ചിലതരം അര്‍ബുദങ്ങളുടെ സാധ്യത ഉയരമുള്ളവര്‍ക്ക് കൂടുതലാണെന്ന് പുതിയ ചില പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇത് തികച്ചും യാദൃശ്ചികമല്ലെന്നും ,ജനിതകപരവും,പോഷണപരവും ,വളര്‍ച്ചാപരവുമായ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്, വഡോദര എച്ച്സിജി കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. അങ്കിത് ഷാ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്.
പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം പാന്‍ക്രിയാറ്റിക് അര്‍ബുദം, വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം, എൻഡ്രോമെട്രിയിൽ അർബുദം ,അണ്ഡാശയ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം, വൃക്കകളെയും സ്തനങ്ങളെയും ബാധിക്കുന്ന അര്‍ബുദം, ചര്‍മ്മാര്‍ബുദം എന്നിവയുടെ സാധ്യതകളാണ് ഉയരമുള്ളവരില് കൂടുതലായി കാണപ്പെടുന്നതെന്ന് , കുട്ടിക്കാലത്തെ പോഷണം, ആരോഗ്യം, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവയാണ് ഉയരത്തെ പലപ്പോഴും സ്വാധീനിക്കുന്ന ഘടകങ്ങൾ.
കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ തന്നെ അര്‍ബുദ കോശങ്ങളുടെയും അനിയന്ത്രിത വളര്‍ച്ചയ്ക്ക് കാരണമാകുന്നു എന്നാണ് ഡോ. അങ്കിത് പറയുന്നത്. കൂടാതെ ഉയരമുള്ളവര്‍ പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, നിരന്തരമായ ക്ഷീണം, ചര്‍മ്മത്തിലും മറുകുകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, അസാധാരണമായ രക്തസ്രാവം, നിരന്തരമായ വേദന തുടങ്ങിയ ലക്ഷണങ്ങളെ കരുതിയിരിക്കേണ്ടതാണ് ഡോക്ടർ പറയുന്നു.











