
ചെറുപ്പം നില നിര്‍ത്താന്‍ പല വഴികള്‍ തേടുന്നവരാണ് പലരും. പണ്ടത്തെ തലമുറ പോലെയല്ല, ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നു,ചര്‍മത്തിന് ചെറുപ്പമാകാന്‍ പലരും പല ക്രീമുകളും ട്രീറ്റ്മെന്റുകളുമെല്ലാം പിന്തുടരാറുണ്ട്. എന്നാല്‍ അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നതിന് പ്രധാന കാരണം നാം പിന്തുടരുന്ന ചില ശീലങ്ങള്‍ തന്നെയാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ നമുക്ക് എന്നും ചെറുപ്പം നില നിര്‍ത്താന്‍ സാധിയ്ക്കും.
സ്ട്രെസ്- സ്ട്രെസ് ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിലെ കൊളാജന്‍ ബ്രേക്കാകുന്നതിന് കാരണമാകുന്നു. കൊളാജനാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ തടയുന്നതും.ഇതുപോലെ തന്നെ നല്ല ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കക്കുറവും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തിലെ പുതിയ കോശങ്ങള്‍ വരുന്നു,ചര്മപ്രവര്ത്തനം കൃത്യമായി നടക്കുന്നു.
ഭക്ഷണരീതി- ഇന്നത്തെ ഭക്ഷണരീതി പ്രായം തോന്നുന്നതിന് പ്രധാന കാരണമാണ്, ഫാസ്റ്റ്ഫുഡ് കഴിയ്ക്കുന്നത് ചെറിയ പെണ്‍കുട്ടികളെ വരെ പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന അവസ്ഥയില്‍ ആക്കുന്നു.ഇതുപോലെ പഞ്ചസാര, ഉപ്പ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എല്ലാം തന്നെ ദോഷം വരുത്തുന്നവയാണ്. ഇതുപോലെ മദ്യപാനം, ശരീരത്തില്‍ ജലാംശം കുറയ്ക്കും. ഇത് ചര്‍മകോശങ്ങളെ വരണ്ടതാക്കും. ചര്‍മത്തില്‍ ചുളിവുകളും പ്രായാധിക്യവും തോന്നിപ്പിയ്ക്കും.
വ്യായാമമില്ലാത്ത ജീവിതരീതി- അടുത്തത് വ്യായാമമില്ലാത്ത ജീവിതരീതിയാണ്. ഇത് ചര്‍മകോശങ്ങള്‍ പെട്ടെന്ന് വയസാകുന്നതിന് കാരണമാകുന്നു. ഇതിലൂടെ ചര്‍മത്തിലെ കോശങ്ങള്‍ തൂങ്ങും, മസിലുകള്‍ അയയും, മുഖത്തെ മസിലുകള്‍ തൂങ്ങൂം, താടിയിലെ ചര്‍മം തൂങ്ങും. ശരിയായി വ്യായാമം ചെയ്താല്‍ ചര്‍മത്തിന്റെയും ശരീരത്തിന്റെയും ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കും.വെളളം കുടിയ്ക്കുന്നത് കുറയുന്നത് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിന് പ്രധാന കാരണമാണ്. ദിവസവും രണ്ടു മൂന്ന് ലിറ്റര്‍ വെള്ളം കുടിയ്ക്കുക. വെള്ളക്കുറവ് ചര്‍മം വരണ്ടുപോകുന്നതിന് കാരണമാകും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ഇതുപോലെ ഒന്നാണ് കെമിക്കലുകള്‍ അടങ്ങിയ സോപ്പും ക്രീമുകളുമെല്ലാം. ബ്ലീച്ചിംഗ് ഇഫക്ടുള്ള സോപ്പുകള്‍ ഉണ്ട്, ക്രീമുകള്‍ ഉണ്ട്. ഇതെല്ലാം ചര്‍മത്തിന്റെ ടോണ്‍ പെട്ടെന്ന് കേടാക്കും. അടുത്ത ശീലം അമിതമായി വെയില് ഏല്ക്കുന്നതാണ്.കടുത്ത വെയിലിനെ തടയാനുള്ള വഴികള്‍ ശീലിയ്ക്കുക. സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കുക, കുട, തൊപ്പി പോലുള്ളവ ഉപയോഗിയ്ക്കുക.











