
നമ്മളുടെ കോശങ്ങളുടെ ആരോഗ്യത്തിനും, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ,തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇയുടെ കുറവു നമ്മൾക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിൻ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് താഴെ പറയുന്നു,
1 . വരണ്ട ചർമ്മം- വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അകാരണമായി ചര്‍മ്മം വരളുക, ഹൈപ്പർപിഗ്മെന്റേഷൻ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഒരു ഡോക്ടറെ സമീപിക്കുക.
2 . തലമുടി കൊഴിച്ചില്‍-വിറ്റാമിന്‍ ഇ യുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതും നിസാരമായി കാണേണ്ട.
3 . മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക- മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് ,വിറ്റാമിൻ ഇയുടെ കുറവിന്‍റെ സൂചനയാകാം.
4 . രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം- വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം.
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ
ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകള്‍, പപ്പായ, ചീര, കിവി, അവക്കാഡോ, റെഡ് കാപ്സിക്കം, മാമ്പഴം, ഒലീവ് ഓയില്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.
നിങ്ങൾ ശ്രെദ്ധിക്കുക, മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കാണിക്കുക . ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ ആരോഗ്യ വിദഗ്ധന്റെയോ ,ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.











