മകന് 15ാം പിറന്നാള്‍…സകുടുംബം ആഘോഷമാക്കി നടന്‍ ബാബുരാജ്!!

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ബാബുരാജ്. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും സ്വഭാവ നടനിലേക്ക് ചുവടുമാറ്റിയപ്പോഴും ആരാധകര്‍ താരത്തിനെ ഹൃദയത്തോട് ചേര്‍ത്തു. സോഷ്യലിടത്ത് സജീവമല്ല താരം. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ കാത്തിരിപ്പിലാണ് ആരാധകലോകം. ഇപ്പോഴിതാ…

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ബാബുരാജ്. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും സ്വഭാവ നടനിലേക്ക് ചുവടുമാറ്റിയപ്പോഴും ആരാധകര്‍ താരത്തിനെ ഹൃദയത്തോട് ചേര്‍ത്തു. സോഷ്യലിടത്ത് സജീവമല്ല താരം. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ കാത്തിരിപ്പിലാണ് ആരാധകലോകം. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

മകന്‍ അദ്രിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ബാബുരാജിന്റെ മകന്‍ അദ്രിയുടെ 15ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യ വാണി വിശ്വനാഥിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. വാണി വിശ്വനാഥും മക്കളായ ആര്‍ച്ച, അദ്രിയും വാണി വിശ്വനാഥിന്റെ സഹോദരന്റെ മകനുമുണ്ട് ചിത്രത്തില്‍. ചെന്നൈയില്‍ വച്ചായിരുന്നു താരപുത്രന്റെ പിറന്നാള്‍ ആഘോഷിച്ചത്. ‘തഗ് ലൈഫ്’ എന്ന മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം ഇപ്പോള്‍.

അദ്രിയ്ക്ക് ബോര്‍ഡ് എക്‌സാം ആയതിനാല്‍ വലിയ ആഘോഷങ്ങള്‍ വേണ്ട എന്നായിരുന്നു തീരുമാനിച്ചത്. പക്ഷേ വിദേശത്ത് മെഡിസിന് പഠിക്കുന്ന മകളും കൂടെ എത്തിയതോടെ ചെറുതായിട്ട് ആഘോഷിക്കുകയായിരുന്നു.അദ്രിക്ക് പതിനഞ്ചു വയസ്സ് പൂര്‍ത്തിയാവുകയാണ്. ഈ വര്‍ഷം അവന്‍ പത്താം ക്ലാസ്സിന്റെ ബോര്‍ഡ് എക്സാമിനു തയാറെടുക്കുകയാണ്. അതുകൊണ്ട് ഇത്തവണ വലിയ യാത്രകളും ആഘോഷവും ഒന്നും വേണ്ട എന്നു കരുതിയിരുന്നെന്ന് ബാബുരാജ് പറയുന്നു.

മണിരത്‌നത്തിന്റെ ‘തഗ് ലൈഫ്’ എന്ന പുതിയ ചിത്രത്തില്‍ ഞാനും ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഷൂട്ടിങ്ങിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് വിദേശത്തു പഠിക്കുന്ന മകള്‍ ആര്‍ച്ചയും അവധി ആഘോഷിക്കാന്‍ ചെന്നൈയില്‍ എത്തിയത്.