മോളുടെ ആത്മവിശ്വാസം കാണുമ്പോൾ, “ദർശന” ആദ്യമായി ഞാൻ Compose ചെയ്ത ദിവസം ഓർമ്മ വരുന്നു ഹെഷാം അബ്ദുൾ വഹാബ് !!

വിനീത് ശ്രീനിവാസൻ പ്രണവ് മോഹനലാൽ കൂട്ടികെട്ടിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഈ സിനിമയിലെ ആദ്യ ഗാനം തന്നെ വലിയ ഹിറ്റ് ആയി മാറ്റിയിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്.…

വിനീത് ശ്രീനിവാസൻ പ്രണവ് മോഹനലാൽ കൂട്ടികെട്ടിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഈ സിനിമയിലെ ആദ്യ ഗാനം തന്നെ വലിയ ഹിറ്റ് ആയി മാറ്റിയിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ഇപ്പോൾ ഈ സിനിമയെക്കുറിച്ച് ഒരു പ്രേക്ഷകന്റെ വിലയിരുത്തലുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം : കരിയറിലെ ഏറ്റവും ആവശ്യമായ ബ്രേക്ക് പ്രണവിന് വിനീത് ശ്രീനിവാസൻ കൊടുത്തിരിക്കുകയാണ്. നിവിന് തട്ടം സമ്മാനിച്ചതുപോലെ.

ഇപ്പോൾ ഈ ചിത്രത്തിലെ നീ എന്നെ എന്ന് തുടങ്ങുന്ന ഗാനം പാടി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു അച്ഛനും മകളും, ഈ പാട്ടിന് പിന്തുണ അറിയിച്ചെത്തിരിയിരിക്കുയാണ് സംഗീത സംവിധായകനും ഗായകനുമായ ഹെഷാം അബ്ദുൾ വഹാബ് വീഡിയോ കണ്ട ശേഷം ഞാൻ കണ്ടു മോളേ..വാക്കുകൾ ഇല്ല..മോളുടെ ആത്മവിശ്വാസം കാണുമ്പോൾ, “ദർശന” ആദ്യമായി ഞാൻ Compose ചെയ്ത ദിവസം ഓർമ്മ വരുന്നു. അന്ന് ഈ ചേട്ടനും ഇങ്ങനെ തന്നെയാണ് പാടിയത്. ഇതേ ആത്മവിശ്വാസത്തോടെ. ഇതേ പുഞ്ചിരിയോടെ. എന്നാണ് സോഷ്യൽ മീഡിയിൽ കുറിച്ചത്.

ഹെഷാം അബ്ദുൾ വഹാബ് ഒരു സംഗീത സംവിധായകനും സംഗീത നിർമ്മാതാവും ഗായകനും ഓഡിയോ എഞ്ചിനീയറുമാണ്. ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സമി യൂസഫ് നിർമ്മിച്ച ഖദം ബധ (സ്റ്റെപ്പ് ഫോർവേഡ്) എന്ന സംഗീത ആൽബത്തിനായുള്ള അദ്ദേഹത്തിന്റെ രചനകളിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. മലയാള സിനിമയിലെ അംഗീകൃത പിന്നണി ഗായകൻ കൂടിയാണ് അദ്ദേഹം.