ജനങ്ങള്‍ ഇപ്പോഴും ഹോമിനെ ഓർക്കുന്നു ; അതിമധുരമെന്ന് റോജിന്‍

കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ചിത്രത്തെ തേടി ഇപ്പോള്‍ ദേശീയ പുരസ്കാരവുംഎത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അതിമധുരമാണെന്നാണ് സംവിധായകൻ റോജിൻ തോമസ് പറയുന്നത്.അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം…

കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ചിത്രത്തെ തേടി ഇപ്പോള്‍ ദേശീയ പുരസ്കാരവുംഎത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അതിമധുരമാണെന്നാണ് സംവിധായകൻ റോജിൻ തോമസ് പറയുന്നത്.അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിയുമ്പോള്‍ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.മുൻ വര്‍ഷങ്ങളിലെ പോലെ നിരവധി പുരസ്‌കാരങ്ങള്‍ ഇത്തവണയും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം അടക്കം എട്ട് ചിത്രങ്ങളാണ് മലയാളത്തിന് അഭിമാനമായി മാറിയത്. ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി എട്ട് പുരസ്‌കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി. അതില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമര്‍ശവും സ്വന്തമാക്കി. രാജ്യം കോവിഡ് പിടിയിലായ സമയത്ത് 2021 ഓഗസ്റ്റിലാണ് ഹോം റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടി.കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ചിത്രത്തെ തേടി ഇപ്പോള്‍ ദേശീയ പുരസ്കാരവുംഎത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അതിമധുരമാണെന്നാണ് സംവിധായകൻ റോജിൻ തോമസ് പറയുന്നത്. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ് അത് കിട്ടിക്കഴിഞ്ഞു, ഇത് അതിമധുരമാണ്. കൂടുതല്‍ നന്നായി സിനിമകള്‍ ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം നല്‍കുന്നതെന്നും റോജിൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു റോജിന്റെ പ്രതികരണം’ഹോമിന് അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഹോം ഇറങ്ങിയിട്ട് രണ്ടുവര്‍ഷമായി ഇപ്പോഴും ജനങ്ങള്‍ അതിനെക്കുറിച്ച്‌ സംസാരിച്ചു കൊണ്ടിരിക്കുന്നു. ദേശീയ തലത്തില്‍ അംഗീകാരം കിട്ടുന്നത് വലിയ കാര്യമാണ് അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്.

ജനങ്ങള്‍ സിനിമ ഏറ്റെടുക്കുന്നതാണ് വലിയ അവാര്‍ഡ്. പിന്നെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഏതൊരു ഫിലിം മേക്കറും പ്രതീക്ഷിക്കുമല്ലോ അതുപോലെ പ്രതീക്ഷിച്ചിരുന്നു. സിനിമയ്ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ അത് സന്തോഷമാണ് കൂടുതല്‍ നന്നായി ചെയ്യാനുള്ള പ്രചോദനം ലഭിക്കും. സിനിമ ഏതെങ്കിലും രീതിയില്‍ ശ്രദ്ധിക്കപ്പെടണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എവിടെ പോയാലുംഹോമിന്റെ സംവിധായകൻ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ആ സിനിമയെപ്പറ്റി കേട്ടിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ അവാര്‍ഡ് അത്തരം അവാര്‍ഡ് ജനങ്ങള്‍ തന്നുകഴിഞ്ഞു. ഇത് അതിനു മുകളില്‍ ഒരു അതിമധുരം കിട്ടിയതുപോലെ ആണ്. പുരസ്‌കാരം വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്’, റോജിൻ തോമസ് പറഞ്ഞു. റോജിന്റെ മൂന്നാമത്തെ സിനിമയാണ് ഹോം. ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന സിനിമയിലൂടെ ആയിരുന്നു റോജിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടാൻ റോജിന് സാധിച്ചിരുന്നു. മികച്ച കുട്ടികള്‍ക്കുള്ള ചിത്രം എന്ന കാറ്റഗറിയിലാണ് പുരസ്‌കാരം ലഭിച്ചത്. അതെ വിഭാഗത്തില്‍ സംവിധായകനുള്ള പുരസ്കാരവും റോജിൻ നേടിയിരുന്നു. ജോ ആൻഡ് ദി ബോയ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ഇന്ദ്രൻസിന് പുറമെ ശ്രീനാഥ് ഭാസി, നസ്ലെൻ കെ ഗഫൂര്‍, ദീപ തോമസ്, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരാണ് ഹോമില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഇതില്‍ മഞ്ജു പിള്ളയുടെ കഥാപാത്രവും കയ്യടി വാങ്ങി കൂട്ടിയിരുന്നു. വ്യത്യസ്ത മേക്കോവറില്‍, അമ്മ വേഷത്തിലാണ് മഞ്ജു പിള്ള ചിത്രത്തില്‍ അഭിനയിച്ചത്.