എന്റെ ആഗ്രഹം എന്താണെന്ന് മമ്മൂക്കയോടും, ലാലിനോടും പറഞ്ഞിട്ടുണ്ട്! ഒരു ചലഞ്ച് തന്നെയാണത്, ജഗദീഷ് 

മലയാളത്തിന്റെ സ്വഭാവ നടൻ എന്ന വിശേഷണമുള്ള താരമാണ് ജഗദീഷ് , താരമിപ്പോൾ തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇനിയും തന്റെ സിനിമ എന്ന് പറയുന്നത് ആ ആഗ്രഹം…

മലയാളത്തിന്റെ സ്വഭാവ നടൻ എന്ന വിശേഷണമുള്ള താരമാണ് ജഗദീഷ് , താരമിപ്പോൾ തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇനിയും തന്റെ സിനിമ എന്ന് പറയുന്നത് ആ ആഗ്രഹം നിറവേറുക എന്നതാണ് കൂടാതെ അതൊരു ചലഞ്ചും കൂടിയാണ് ജഗദീഷ് പറയുന്നു, ഇനിയും മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും അച്ഛനായി അഭിനയിക്കണം, അതെന്റെ ലൈഫിലെ ഒരു ആഗ്രഹവും, വെല്ലുവിളിയും കൂടിയാണ് ജഗദീഷ് പറയുന്നു.

ഞാൻ ഈ കാര്യം മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹൻലാലിൻറെ അച്ഛനാകുക എന്നത് വലിയ സന്തോഷമാണ്. കാരണം എനിക്ക് വിശ്വാസം ഉണ്ട് ലാലിന്റെ അച്ഛനായി ഞാൻ വിജയിക്കും എന്നത്. അതെന്റെ ഒരു ചലഞ്ച് തന്നെയാണ്, അദ്ദേഹത്തിനെ കൊണ്ട് എന്നെ അച്ഛാ എന്നൊന്നു വിളിപ്പിക്കണമെന്നു ജഗദീഷ് പറയുന്നു.

അതുപോലെ മമ്മൂക്ക വന്ന എന്നോട് പറയണം അച്ഛൻ ഈ പറയുന്നതൊന്നും ശരിയല്ല എന്ന് ചിരിച്ചുകൊണ്ട് ജഗദീഷ് പറയുന്നു, സില്ലി മോങ്കോസിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്, തീപ്പൊരി ബെന്നിയാണ് നടന്റെ അവസാനമായി അഭിനയിച്ച ചിത്രം. ഇനിയും പൂർത്തിയാക്കിയതും പൂർത്തിയാക്കാനുമുള്ളതുമായ എട്ടോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.