തൊണ്ട വേദന വന്നാൽ കൊറോണ ആണെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്

ഇപ്പോൾ ചെറിയൊരു പനിവന്നാൽ എല്ലാവരുടെയും ഉള്ളിൽ ഭീതിയാണ്, കൊറോണ ആണോ  സംശയം എല്ലാവരിലും ഉണ്ടാകും. ഇപ്പോൾ മഴക്കാലം ആയത് കൊണ്ട് എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് തൊണ്ട വേദന. കോറോണയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്…

ഇപ്പോൾ ചെറിയൊരു പനിവന്നാൽ എല്ലാവരുടെയും ഉള്ളിൽ ഭീതിയാണ്, കൊറോണ ആണോ  സംശയം എല്ലാവരിലും ഉണ്ടാകും. ഇപ്പോൾ മഴക്കാലം ആയത് കൊണ്ട് എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് തൊണ്ട വേദന. കോറോണയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് തൊണ്ടവേദന ആയത് കൊണ്ട് തൊണ്ട വേദന വന്നാൽ പിന്നെ എല്ലാവര്ക്കും പേടിയാണ് കൊറോണ ആണോ എന്ന്.
എന്നാല്‍ തൊണ്ടവേദന വന്നാല്‍ ഉടനെ ഇത് ആണെന്ന് തെറ്റിദ്ധരിക്കരുത്. തൊണ്ടവേദനയെ നമുക്ക് വീട്ടില്‍ത്തന്നെ അകറ്റാം.എങ്ങനെയാണെന്നല്ലേ..?
ഉപ്പുവെള്ളം
ഒരു കപ്പ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പിട്ട് ഇളക്കുക. വെള്ളത്തിന് ഒരുപാട് ചൂടുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസം മൂന്ന് തവണയെങ്കിലും ഇതുപയോഗിച്ചാല്‍ തൊണ്ടവേദന പമ്ബ കടക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് ആണ് തൊണ്ടവേദനയകറ്റാന്‍ സഹായിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കും.
ഗ്രാമ്ബു
തൊണ്ടവേദനയുള്ളപ്പോള്‍ ഉണങ്ങിയ ഒരു ഗ്രാമ്ബൂ എടുത്ത് വായിലിട്ട് അലിയിക്കുക. ശേഷം അത് നന്നായി ചവച്ച്‌ ഇറക്കുക.
കര്‍പ്പൂര തുളസി
ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരതുളസിയിലകളിടുക. അല്‍പ്പം തണുത്ത ശേഷം ഈ വെള്ളം വായില്‍ക്കൊള്ളുക
തേന്‍
തേന്‍ മാത്രമായും ചൂടുവെള്ളത്തിനൊപ്പം കലര്‍ത്തിയും ഇത് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ തേന്‍ അതേപടി കഴിക്കുകയാണെങ്കില്‍ കഫ് സിറപ്പിന്റെ ഫലമാണ് അതുണ്ടാക്കുക.
ഓര്‍ക്കുക.!
നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥയെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചില്‍ എന്നിവ അലര്‍ജി മൂലമാകാം. അതിനാല്‍ അലര്‍ജി മരുന്നുകള്‍ ഉപയോഗിക്കുകയും ആവി പിടിക്കുകയും ചെയ്താല്‍ ഇവ ഒഴിവാക്കാനാകും. മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം അഥവാ കോമണ്‍ കോള്‍ഡ്‌ആകാം. ഇതുമാറാന്‍ ആവശ്യത്തിന് വിശ്രമവും രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയും മാത്രം മതിയാകും.