‘ഞങ്ങള്‍ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നിട്ടുണ്ടെന്ന് സിനിമ കണ്ടിറങ്ങിയപ്പോഴാണ് മനസ്സിലായത്’ ഹണി റോസ്

പുലിമുരുകന് ശേഷം വൈശാഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രധാന വേഷത്തിലെത്തിയ ഹണി റോസ്. മോണ്‍സ്റ്റര്‍ വലിയ വിജയം…

പുലിമുരുകന് ശേഷം വൈശാഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രധാന വേഷത്തിലെത്തിയ ഹണി റോസ്.

മോണ്‍സ്റ്റര്‍ വലിയ വിജയം നേടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രവും മോണ്‍സ്റ്ററിലെ ഭാമിനിയാണെന്നും ചിത്രം പ്രേക്ഷകര്‍ക്കൊപ്പം കണ്ട ശേഷം ഹണി റോസ് പറഞ്ഞു.

”എന്റെ തന്നെ സിനിമ ഞാന്‍ തിയറ്ററില്‍ എത്തി കാണുന്നത് ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ്. ഇത്രയും വലിയൊരു കഥാപാത്രത്തെ വലിയൊരു ടീമിനൊപ്പം ചേര്‍ന്ന് അഭിനയിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷം. ചിത്രം കണ്ടിറങ്ങിയിട്ടും ആ വിറയല്‍ ഇപ്പോഴുമുണ്ട്. ഞങ്ങള്‍ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നിട്ടുണ്ടെന്ന് സിനിമ കണ്ടിറങ്ങിയപ്പോഴാണ് മനസ്സിലായത്.

ഞാന്‍ കരിയറില്‍ ചെയ്ത വലിയ കഥാപാത്രവും സിനിമയുമാണ്. ദൈവം തന്ന അനുഗ്രഹമാണ് ഈ കഥാപാത്രം. മോഹന്‍ലാലിനോടൊപ്പം ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സ്‌ക്രീന്‍ സ്‌പെയ്‌സ് കിട്ടിയ കഥാപാത്രം മോണ്‍സ്റ്ററിലാണ്. നന്ദി പറയാനുള്ളത് മോഹന്‍ലാല്‍ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി ചേട്ടനോടുമാണ്. ഏറെ വ്യത്യസ്തമായ ചിത്രമാണ്. ഏവര്‍ക്കും ചിത്രം ഇഷ്ടപ്പെടുമെന്നും നടി പറഞ്ഞു.