തനിക്ക് സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേയെന്ന് പ്രാർത്ഥിക്കാറുണ്ട്:ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്.താരം പറഞ്ഞൊരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലയെന്ന് പ്രാർത്ഥിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ വേഷം…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്.താരം പറഞ്ഞൊരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലയെന്ന് പ്രാർത്ഥിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ വേഷം പാന്റ്സ് ആണെന്നാണ് നടി പറയുന്നത്.

 

താൻ സാരിയിൽ സുന്ദരിയാണെന്ന് പറയുന്നവർ ഉണ്ടെങ്കിലും സാരി ഉടുക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്നാണ് താരം വ്യക്തമാക്കുന്നത്. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുക്കുക എന്നത് എന്നെ സംബന്ധിച്ചെടുത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.സിനിമയിൽ തനിക്ക് സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേയെന്ന് പ്രാർത്ഥിക്കാറുണ്ടെന്നും തനിക്ക് ഗൗൺ ഇഷ്ടമാണ്.അതിനാലൽ തന്നെ കുറേ നാൾ ഗൗൺ ആയിരുന്നു വേഷമെന്നും താരം പറഞ്ഞു.

ഒടുവിൽ അതും ബോറടിച്ചു തുടങ്ങി.അടുത്തിടെ പാന്റ്സ് ധരിക്കാൻ തുടങ്ങി. ജീൻസ് അധികം ഉപയോഗിക്കാറില്ല. എനിക്ക് പാന്റ്സ് ആണ് ജീൻസിനെക്കാൾ കംഫർട്ടബിളെന്നും ബ്രാൻഡഡ് സാധനങ്ങൾ അധികം ഉപയോഗിക്കാറില്ലെന്നും ഹണി പറഞ്ഞു. കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കുക എന്നതാണ് തന്‌റെ പോളിസി. അത് ഏതു ബ്രാൻഡിന്റെ ആണെങ്കിലും ഉപയോഗിക്കാറുണ്ടെന്നും ഹണി റോസ് പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്