ഒടുവിൽ ആ വാർത്ത വന്നു; മോഹൻലാലിന്റെ ‘ബറോസ്’ റിലീസിനൊരുങ്ങുന്നു

മലയാളികൾ ഓന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ബറോസ്’. എന്തെന്നാൽ ബറോസ് സംവിധാനം ചെയ്യുന്നത് മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്നു പറയുന്ന പത്മശ്രീ മോഹൻലാൽ ആണ്. ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായതിനാൽ ഏറെ…

മലയാളികൾ ഓന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ബറോസ്’. എന്തെന്നാൽ ബറോസ് സംവിധാനം ചെയ്യുന്നത് മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്നു പറയുന്ന പത്മശ്രീ മോഹൻലാൽ ആണ്. ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സിനിയ്ക്കായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുത്യ അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ബറോസ് 2023 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മോഹൻലാൽ തന്നെ ടൈറ്റിൽ വേഷത്തിൽ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിയത്രെ. 3ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുകയാണ്. സന്തോഷ് ശിവനാണ് ബറോസിനായി ക്യാമറ ചലിപ്പിക്കുന്നത്.

തിരക്കഥാകൃത്ത് ജിജോ പുന്നോസിന്റെ തിരക്കഥയിൽ ആരംഭിച്ച ചിത്രം പാതിവഴി നിന്നു പോയിരുന്നു എന്നാൽ മോഹൻലാലും ടി.കെ രാജീവ് കുമാറും ചേർന്ന് പുതിയൊരു തിരക്കഥ ഒരുക്കുകയായിരുന്നു. ് ഈ ബിഗ് ബജറ്റ് സിനിമയായ ബറോസ് നവോദയയുമായി സഹകരിച്ചാണ് ഒരുങ്ങുന്നത് . സിനിമയിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്2019 ഏപ്രിലിലാണ് ബറോസ് പ്രഖ്യാപിച്ചത്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം2021 മാർച്ച് 24നായിരുന്നു.