’18 വർഷമായി നായിക, കരിയറിൽ ഇതാദ്യം, കഴിഞ്ഞ 47 ദിനങ്ങൾ മറക്കാനാവില്ല’; നന്ദി അറിയിച്ച് ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് ഹണി റോസ്. ഇപ്പോൾ കരിയറിലെ വ്യത്യസ്തമായൊരു വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. . ‘റേച്ചൽ’ എന്നാണ് സിനിമയുടെ പേര്. ഫസ്റ്റ് ലുക്ക് മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിട്ടുണ്ട്. തന്റെ പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ റേച്ചൽ പോലൊരു കഥാപാത്രം ആദ്യമാണ് എന്നാണ് ഹണി തന്നെ പറയുന്നത്.

“കഴിഞ്ഞ 47 ദിവസങ്ങൾ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ്. പാൻ ഇന്ത്യൻ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വർഷത്തെ നായിക എന്ന നിലയിലുള്ള കരിയറിൽ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകർഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്‌ടറായ ശ്രീമതി ആനന്ദിനി ബാലയുടെ മാർഗ നിർദേശത്തിന് കീഴിൽ പ്രവർത്തിച്ചതിൽ എനിക്ക് അതിയായ സന്തോഷം” – ഹണി പറഞ്ഞു.

” സംവിധായകൻ എബ്രിഡ് ഷൈൻ സാറിന്റെ ആശയങ്ങളും മാർഗനിർദേശങ്ങളും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് നന്ദി. ലെൻസിന് പിന്നിലെ മാന്ത്രികത പകർത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി! ഒരു മികച്ച സിനിമ നിർമ്മിക്കാൻ മികച്ച കഥ വേണം..യുവ പ്രതിഭയായ രാഹുൽ മണപ്പാട്ടിന് നന്ദി..എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബാബുരാജ്, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, രാധിക, വന്ദിത, റോഷൻ ബഷീർ, ചന്തു സലിംകുമാർ, പോളി വിൽസൺ, വിനീത് തട്ടിൽ, ദിനേശ് പ്രഭാകർ, ജോജി, ബൈജു ഏഴുപുന്ന, കണ്ണൻ ചേട്ടൻ , രാഹുൽ മണപ്പാട്ട്, രതീഷ് പാലോട്, പ്രവീൺ ബി മേനോൻ, രാജശേഖരൻ മാസ്റ്റർ, മാഫിയ ശശി, പ്രഭു മാസ്റ്റർ, സുജിത്ത് രാഘവ്, ജാക്കി, രതീഷ്, റെസിനീഷ്, പ്രിജിൻ, സഖീർ, ബെൻ, നിദാത്ത്, അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടർമാരായ വിഷ്ണു, യോഗേഷ്, സംഗീത്, അനീഷ്, ജുജിൻ, രാഹുൽ, കാർത്തി, നെബു, നിദാദ് തുടങ്ങി നിരവധി പേർ. ചിലരുടെ പേലുകൾ വിട്ടുപോയേക്കാം. എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു” – ഹണി കൂട്ടിച്ചേർത്തു.