‘പ്രശസ്‍തരായ ഡോക്ടർമാർ അടക്കം അങ്ങനെ വിളിക്കും, എന്നിട്ട് അവർ ചമ്മും’; വെളിപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനശ്വരയുടെ…

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനശ്വരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്നാണ് പ്രശംസകൾ ലഭിക്കുന്നത്. ഇപ്പോൾ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഹൃദയം കവർന്നിരിക്കുന്നത്.

മലയാളികൾ പ്രായഭേദമന്യേ മോഹൻലാലിനെ ലാലേട്ടൻ എന്നാണ് വിളിക്കാറുള്ളത്. അത്ര പ്രിയപ്പെട്ട ആളാണ് എല്ലാവർക്കും മോഹൻലാൽ.
വർഷങ്ങൾക്ക് മുമ്പേ ലാലേട്ടൻ വിളി തുടങ്ങിയതാണ് എന്നാണ് ഒരു അഭിമുഖത്തിനിടെ മോഹൻലാൽ പറയുന്നത്. ശരിക്കും പേര് ലാലേട്ടനാണെന്ന് വിചാരിക്കുന്നുള്ളവരുണ്ടെന്നും താരം തമാശയായി പറയുന്നുണ്ട്.

സർവകലാശാല എന്ന സിനിമയിൽ എല്ലാവരും തന്നെ വിളിക്കുന്നത് ലാലേട്ടാ എന്നായിരുന്നു. പിന്നീടത് എല്ലാവർക്കും ശീലമായി. കുഞ്ഞു കുട്ടികൾ മാത്രമല്ല പ്രായമായവർ പോലും ലാലേട്ടാ എവിടെ പോകുന്നു എന്നൊക്കെ ചോദിക്കും. അതും സന്തോഷമാണ്. പലരുടെയും വിചാരം എന്റെ പേര് തന്നെ ലാലേട്ടാ എന്നാണെന്നാണ്. അത്യപൂർവം പേരേ മോഹൻലാലനെന്ന് വിളിക്കാറുള്ളൂവെന്നും മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.

പ്രശസ്‍തരായ ഡോക്ടർമാർ അടക്കം ആൾക്കാർ ലാലേട്ടായെന്ന് വിളിച്ചിട്ട് അവർ ചമ്മുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മറ്റ് എല്ലാവരും അങ്ങനെ ലാലേട്ടാന്ന് വിളിക്കുന്നത് കണ്ടിട്ടാണ് എന്ന് പിന്നീട് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. അതിൽ കുഴപ്പമില്ല എന്ന് താൻ പറയാറുണ്ടെന്നും മോഹൻലാൽ വിശദമാക്കി. കാരണം എന്റെ പേര് അതാണ്. അതൊരു ഭാഗ്യമാണ്. കുട്ടികളും പ്രായമായവരുമൊക്കെ ലാലേട്ടാന്ന് വിളിക്കുന്നു. ജീവിതത്തിൽ കിട്ടുന്ന അനുഗ്രഹവും സന്തോഷമായിട്ടാണ് താൻ കാണുന്നത് എന്നും മോഹൻലാൽ വ്യക്തമാക്കി.