തന്റെ രൂപമാറ്റത്തിന് കാരണം ഉണ്ട് ‘; അശ്ലീലതയെ നിയമപരമായി നേരിടു൦ ; ഹണി റോസ്

ശരീര സൗന്ദര്യം കൊണ്ടും ,ഫാഷൻ സെൻസ് കൊണ്ടും    മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ്   സമൂഹ മാധ്യമങ്ങളിൽ  പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ  ഉദ്ഘാടന…

ശരീര സൗന്ദര്യം കൊണ്ടും ,ഫാഷൻ സെൻസ് കൊണ്ടും    മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ്   സമൂഹ മാധ്യമങ്ങളിൽ  പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ  ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് ഹണി .  തനിക്ക്ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുവേ പരിപാടികളിലൊക്കെ   ഹണി റോസ്  പ്രത്യക്ഷപ്പെടുന്നത്. അതേസമയം  ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. അടുത്തിടെയായി ബ്രൗൺ നിറത്തിലുള്ള വെട്ടിയൊതുക്കിയ ചുരുളൻ മുടിയിലുള്ള പുതിയ ലുക്ക്  നടിക്കെതിരെ  വലിയ ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു.  ഇപ്പോഴിതാ ഇതിനൊക്കെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്.  ബ്രൗൺ നിറത്തിലുള്ള വെട്ടിയൊതുക്കിയ മുടിയിലുള്ള ഈ  പുതിയ ഗെറ്റപ്പ് കണ്ട്   ഇതാര്, ഡാൻസ് മാസ്റ്റർ വിക്രമോ? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നിരവധി കമെന്റുകൾ എത്തിയിരുന്നു

എന്നാല്‍ ഇത്തരണം മേക്കോവറുകള്‍ നമ്മള്‍ എപ്പോഴും നടത്തണമെന്നാണ്  ഹണി റോസ് പറയുന്നത്. നമുക്ക്  ഒരു ജീവിതമല്ലേയുള്ളൂ, അതിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ പറ്റണ൦  ഹണിറോസ്  വ്യക്തമാക്കുന്നു. ഉദ്ഘാടനങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ് ,  ഉദ്ഘാടനങ്ങൾ കിട്ടിയതോടെ എന്നും ആളുകൾ ഒക്കെ  നമ്മളെ കാണാൻ തുടങ്ങി, അത് കൊണ്ട്  ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്ക് മടുക്കു൦   അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരുന്നത് എന്നും ഹണി റോസ് വ്യക്തമാക്കി. അങ്ങനേയുള്ള പരീക്ഷണങ്ങളില്‍ ഒന്നാണ്ഈ  പുതിയ ലൂക്ക്   . ഇനി എന്തായാലും കുറച്ചുകാലം ഈ ലുക്കില്‍ തുടരാനാണു തീരുമാനമെന്നും താരം കൂട്ടിച്ചേർത്തു. പുതിയ ലൂക്കിലെ  ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍ വരുന്നുണ്ട് എന്നും  കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍ എന്നും . അതെല്ലാം താൻ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട് എന്നും ഹണി റോസ് പറയുന്നു .

ട്രോളന്മാർക്കൊക്കെ നല്ല ക്രീയേറ്റി വിറ്റി ആണെന്നും താരം കൂട്ടിച്ചേർത്തു. ട്രോള്‍ കണ്ടപ്പോഴാണ് അതൊക്കെ ശരിയാണല്ലോ എന്ന് തനിക്കും തോന്നിയത്.  രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ  ആസ്വദിക്കാറുണ്ട്  എന്നാല്‍ പലപ്പോഴും ഈ ട്രോളുകള്‍ പരിധി കടക്കാറുമുണ്ട്. ബോഡിഷെയിമിങ്ങെല്ലാം തനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ തന്നെ  വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യുമെന്നും  അങ്ങനെ ചെയ്യരുതെന്ന് നമ്മള്‍ പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നും ഇതൊക്കെ  ചെയ്യുന്നവർ കൂടി അതേക്കുറിച്ച് ഓർക്കണം . ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല. ബോഡിഷെയിമിങ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. തന്റെ  ചിത്രങ്ങളോ വിഡിയോകളോ കാണുമ്പോൾ അതിൽ അശ്ലീല കമന്റ് ഇടുന്നവരുണ്ട്. ആ കമന്റിന് താഴെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കണമെന്ന്  തനിക്ക്തോ തോന്നിയിട്ടില്ല. അതൊക്കെ അവഗണിച്ചു പോകാറാണ് പതിവെന്നും ഹണി റോസ് പറയുന്നു. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും കമന്റ് ഇടുന്നത്. അവരുടെയൊക്കെ അശ്ലീല കമന്റുകൾക്ക് മറുപടി പറയാൻ പോയാൽ അതിനു മാത്രമേ സമയമുണ്ടാകു. അതുകൊണ്ടു അതിനെ  നിയമപരമായി നേരിടുമെന്നും ഹണി റോസ്  മുന്നറിയിപ്പ് നല്‍കുന്നു .