ലോകോത്തര നിലവാരമുള്ള സിനിമ! ‘ആടുജീവിത’ത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്ത് 

ബ്ലെസ്സിയുടെ കഠിനാധ്വാനവും, പൃഥ്വിരാജിന്റെ ഹാർഡ് വർക്കും കൊണ്ട് സൂപ്പർഹിറ്റ് ആയ ചിത്രമാണ് ആടുജീവിതം, കഴിഞ്ഞ ദിവസമായിരുന്നു  ചിത്രത്തിന്റെ റിലീസിംഗ്, ഗംഭീര പ്രേഷക പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുന്നത്, ഇപ്പോൾ ചിത്രത്തിന് ലഭിച്ച ഓപ്പണിങ്…

ബ്ലെസ്സിയുടെ കഠിനാധ്വാനവും, പൃഥ്വിരാജിന്റെ ഹാർഡ് വർക്കും കൊണ്ട് സൂപ്പർഹിറ്റ് ആയ ചിത്രമാണ് ആടുജീവിതം, കഴിഞ്ഞ ദിവസമായിരുന്നു  ചിത്രത്തിന്റെ റിലീസിംഗ്, ഗംഭീര പ്രേഷക പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുന്നത്, ഇപ്പോൾ ചിത്രത്തിന് ലഭിച്ച ഓപ്പണിങ് കളക്ഷൻ ആണ് പുറത്തുവരുന്നത്, ലോകോത്തര നിലവാരമുള്ള ഈ ചിത്രത്തിന് ഇന്ത്യയിൽ നിന്നും 7 . 75 കോടിയാണ് ലഭിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ചിത്രത്തിന് 15 കോടിയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്

മലയാളത്തിൽ 57 . 79 % , തമിഴിൽ 17 . 84 %, കന്നഡയിൽ 4 .14 % ഹിന്ദിയിൽ 4 . 14 %,തെലുങ്കിൽ 14 .46 %വും ആണ് ഈ ചിത്രത്തിന് ലഭിച്ച തീയറ്റർ ഒക്യപെൻസി , ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഗംഭീര പ്രേഷക പ്രതികരണം ആയിരുന്നു ലഭിച്ചത്, ബ്ലെസിയുടെ 16  വര്ഷത്തെ കഠിനാധ്വാനവും, നടൻ പൃഥ്വിരാജിന്റെ ഹാർഡ് വർക്കും ഡെഡിക്കേഷനും ഒന്നും വിഫലമായില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നത്

ഈ ചിത്രത്തിനായി നടൻ പൃഥ്വിരാജ് തന്റെ ശരീരഭാരം 31 കിലോ ആയിരുന്നു കുറച്ചത്, ബെന്ന്യാമിന്റെ നോവലിനെ പ്രതിനിധീകരിച്ചാണ് സംവിധായകൻ ബ്ലെസ്സി ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ പൃഥ്വിരാജ് നജീബ് എന്ന കഥാപത്രത്തെയാണ് അവതിപ്പിച്ചിരിക്കുന്നത്