ഹൊറര്‍ ത്രില്ലറുമായി മോക്ഷ!! ചിത്തിനി ഫസ്റ്റ് ലുക്ക് പുറത്ത്

കള്ളനും ഭഗവതിയും ചിത്രത്തിലൂടെ മലയാളി ആരാധകരുടെ ഹൃദയത്തിലിടം കവര്‍ന്ന നായികയാണ് മോക്ഷ. വീണ്ടും മലയാളത്തിലേക്കെത്തുകയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’യാണ് മോക്ഷയുടെ രണ്ടാമത്തെ മലയാള ചിത്രം. ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക്…

കള്ളനും ഭഗവതിയും ചിത്രത്തിലൂടെ മലയാളി ആരാധകരുടെ ഹൃദയത്തിലിടം കവര്‍ന്ന നായികയാണ് മോക്ഷ. വീണ്ടും മലയാളത്തിലേക്കെത്തുകയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’യാണ് മോക്ഷയുടെ രണ്ടാമത്തെ മലയാള ചിത്രം. ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്.

അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി. ബിഗ് ബഡ്ജറ്റില്‍, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രവുമാണ് ‘ചിത്തിനി’.

ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാര്‍, ചിറ്റൂര്‍, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസരങ്ങളിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 52 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

സൂപ്പര്‍ഹിറ്റായ ‘കള്ളനും ഭഗവതിയും’ചിത്രത്തിന് ശേഷം കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെവി. അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സത്യപ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നത്.

ക്യാമറ-രതീഷ് റാം, എഡിറ്റിങ്ങ്-ജോണ്‍കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-
ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-
രാജശേഖരന്‍, കോറിയോഗ്രാഫി- കലാ മാസ്റ്റര്‍, സംഘട്ടനം- രാജശേഖരന്‍, ജി. മാസ്റ്റര്‍, വി.എഫ്.എക്‌സ്.- നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ്- വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്ബല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്- അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയില്‍ കട, അനൂപ്, പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി- കെ.പി. മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.