പരാതികളില്ലാതെ എല്ലാവരോടും സ്‌നേഹമുള്ള കുട്ടിയായിരുന്നു!! വീട്ടിലെ കുട്ടിയെ നഷ്ടപ്പെട്ട പോലെ, വിജയ് ആന്റണിയുടെ മകളെ കുറിച്ച് ജോലിക്കാരി

കോളിവുഡ് ലോകം ഒന്നടങ്കം വിജയ് ആന്റണിയുടെ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്. മീരയുടെ മരണം ഞെട്ടലോടെയാണ് തമിഴ് ലോകം കേട്ടത്. ചൊച്ചാഴ്ച രാവിലെയാണ് മീരയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാറു വയസ്സുകാരിയായ മീര പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു.

എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു മീര. ഇപ്പോഴിതാ മീരയെ കുറിച്ച്
വിജയ് ആന്റണിയുടെ വീട്ടിലെ വീട്ടുജോലിക്കാരി ചന്ദ്രകാന്തി പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. വിജയിയുടെയും ഫാത്തിമയുടെയും മൂത്തമകളാണ് മീര. ഇളയമകള്‍ ലാറയാണ്.

ഒരു പരാതിയുമില്ലാതെ വളരെ സൗമ്യമായി എല്ലാവരോടും പെരുമാറുന്ന കുട്ടിയായിരുന്നു മീര എന്നാണ് ചന്ദ്രകാന്തി പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ അവള്‍ തന്റെ അടുത്ത് വന്ന് അനുഗ്രഹം തേടിയിരുന്നെന്ന് അവര്‍ പറയുന്നു. ജോലിക്കാര്‍ എന്നുള്ള വേര്‍തിരിവ് മീര കാണിക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ മീരയുടെ വേര്‍പാട് തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും ചന്ദ്രകാന്തി പറയുന്നു.

മീരയ്ക്ക് ആഹാരം ഉണ്ടാക്കിക്കൊടുത്തിരുന്നതും സ്‌കൂളില്‍ പോകുമ്പോള്‍ ടിഫിന്‍ തയ്യാറാക്കി കൊടുക്കുന്നതുമെല്ലാം ഓര്‍ത്തെടുത്തു. ആരെയും ശല്യം ചെയ്യാതെ എല്ലാവരോടും സ്‌നേഹമായിട്ട് പെരുമാറുന്നയാളായിരുന്നു മീര. വിജയ് സാറും കുടുംബവും സ്‌നേഹമുള്ള ആളുകളാണ്.

വിജയ് ബാബുവിന്റെ വീട്ടില്‍ മൂന്ന് മാസം ജോലിക്കാരിയായിരുന്നു ചന്ദ്രകാന്തി.
മീരയുടെ വേര്‍പാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അവര്‍ പറഞ്ഞു. തന്റെ വീട്ടിലെ കുട്ടിയെ നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്. മീരയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും ചന്ദ്രകാന്തി പറഞ്ഞു.