ഒരു സിനിമ കഴിയുമ്പോൾ ഗ്യാപ്പ് എടുക്കാൻ ആഗ്രഹം ഉണ്ട്! കാരണം പറഞ്ഞു ഷെയിൻ നിഗം  

മലയാള സിനിമയിൽ ലഹരി ഉപയോഗത്തിന്റെ പേരിൽ ഒരുപാടു വിമർശനം ലഭിച്ച നടൻ ആണ് ഷെയിൻ നിഗം, ഇപ്പോൾ നടൻ തനിക്ക് സിനിമയിൽ ഗ്യാപ്പ് എടുക്കണമെന്നും അതിൻറെ കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്, ഒരു സിനിമ…

മലയാള സിനിമയിൽ ലഹരി ഉപയോഗത്തിന്റെ പേരിൽ ഒരുപാടു വിമർശനം ലഭിച്ച നടൻ ആണ് ഷെയിൻ നിഗം, ഇപ്പോൾ നടൻ തനിക്ക് സിനിമയിൽ ഗ്യാപ്പ് എടുക്കണമെന്നും അതിൻറെ കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിയുമ്പോൾ അടുത്ത സിനിമ പെട്ടന്ന് ചെയ്യാതിരിക്കുകയാണ് നല്ലത്, ഇപ്പോൾ ഒരു സ്പേസിൽ ഇറങ്ങി അടുത്ത സ്‌പേസിൽ തുടരുമ്പോൾക്കും നമ്മളുടെ മൈൻഡ് വേറെ ലെവൽ ആകും, അത് ഒരുതരം മടുപ്പാണ്  നടൻ പറയുന്നു.

അതുകൊണ്ടു തന്നെ മാക്സിമം സിനിമ പതുക്കെ ചെയ്യുന്നതാണ് നല്ലത്, കൊറോണ പേപ്പേഴ്‌സ് ചെയ്യ്തു കഴിഞ്ഞപ്പോൾ ആർ ഡി എക്‌സിനു വേണ്ടി കാരാട്ട് പ്രാക്റ്റീസ് ചെയ്യാൻ പോയി. അത് കഴിഞ്ഞു നേരെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പോകേണ്ടി വന്നു, അതൊരുതരം മടുപ്പാണ് , എന്നാൽ വേണ്ടി വന്നാൽ നമ്മൾ ചെയ്‌യും നടൻ പറഞ്ഞു.

ആർ ഡി എക്സ്  കൊറോണ പേപ്പേഴ്സിനെ മുൻപ് തുടങ്ങേണ്ട പടമായിരുന്നു. എന്നാൽ പെപ്പയുടെ കൈയൊടിഞ്ഞു ഷൂട്ടിംഗ് മുടങ്ങിയതാണ്. പിന്നീട് പ്രിയൻ സാറിന്റെ കൊറോണ പേപ്പേഴ്സ് കഴിഞ്ഞതിനു ശേഷമാണ് ആർ ഡി എക്സ് വീണ്ടും ആരംഭിച്ചത് ഷെയിൻ പറയുന്നു. ഇനിയുള്ള സിനിമകൾ ഒരു ഗ്യാപ്പിട്ട് ചെയ്യാൻ ആണാഗ്രഹിക്കുന്നത് നടൻ പറഞ്ഞു.