റിലീസ് ദിവസം ‘ഓസ്ലർ’ നേടിയതെത്ര ?;ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ ഇങ്ങനെ

ജയറാം നായകനായ  പുതിയ ചിത്രമാണ്  ‘അബ്രഹാം ഓസ്ലര്‍’. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്  മിഥുൻ മാനുവേല്‍ തോമസാണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്.   പ്രമുഖ മീഡിയ കണ്‍സല്‍ട്ടന്റ് സ്ഥാപനമായ ഓര്‍മാക്സ് പ്രവചിക്കുന്നത്…

ജയറാം നായകനായ  പുതിയ ചിത്രമാണ്  ‘അബ്രഹാം ഓസ്ലര്‍’. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്  മിഥുൻ മാനുവേല്‍ തോമസാണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്.   പ്രമുഖ മീഡിയ കണ്‍സല്‍ട്ടന്റ് സ്ഥാപനമായ ഓര്‍മാക്സ് പ്രവചിക്കുന്നത് അനുസരിച്ച റിലീസിന്  ഓസ്ലര്‍ നേടുന്ന കളക്ഷൻ മികച്ച തുകയായിരിക്കും എന്നാണു വ്യക്തമാകുന്നത് . അബ്രഹാം  ഓസ്ലറിന്റെ  പ്രീ സെയില്‍ ഒരു കോടി രൂപയിലധികം നേടിയിരുന്നു എന്ന് മുൻപ്  ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്   ഓസ്ലർ   റിലീസ് ദിവസം  ആകെ രണ്ട് കോടി രൂപയില്‍ അധികം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ടാകും എന്നാണ് കണക്ക് . ജനുവരി ഒൻപതിനാണ് ഓസ്ലർ  അട്വവൻസ്‌  ബുക്കിം​ഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ ചിത്രത്തിന് ലഭിച്ചതും. ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം  57.28 ലക്ഷം ആണ് ബുക്കിങ്ങിലൂടെ  ഈ ജയറാം ചിത്രം നേടിയത്. എന്നാൽ ഒരു ദിവസത്തെ മൊത്തം കണക്ക് ഒരു കോടിയാണ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഈ റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘നേരി’ന്റെ പ്രീ സെയിൽ ബിസിനസിനെ ഓസ്ലർ  മറികടന്നു കഴിഞ്ഞു എന്ന് തന്നെ പറയാം .

എന്നാൽ നേര് നേടിയതും ഒരുകോടിയാണ്. പക്ഷേ 2023 ഡിസംബർ 17ന് ആണ് നേരിന്റെ ബുക്കിം​ഗ് ആരംഭിച്ചത്. മൂന്ന് ദിവസത്തിൽ ആകെ ചിത്രം നേടിയതാണ് ഒരു കോടി.  ഓസ്‌ലർ ഒരു കോടി നേടി യിട്ടുണ്ടെങ്കിൽ അത് വെറും രണ്ടു ദിവസം കൊണ്ടായിരിക്കും. എന്തായാലും ചിത്രത്തിൽ  ജയറാമിനറെ വേറിട്ട  ഒരു വേഷ൦ തന്നെയാണ്  ഈ ചിത്രത്തിന്റെ    പ്രത്യേകത. ജയറാം നായകനായവയില്‍ റിലീസ് കളക്ഷനില്‍ എന്തായാലും ഓസ്‍ലര്‍ ഒന്നാമത എത്തി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ  റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുന്നത് ,ചിത്രത്തിന്റെ  ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്.  സംഗീതം മിഥുൻ മുകുന്ദൻ ആണ്   . മിഥുന്‍ മുകുന്ദന്റെ പശ്ചാത്തല സംഗീതം ഓസ്‌ലറിന് നല്‍കുന്ന പവര്‍ വേറെ ലെവലാണ് എന്നാണ്   പ്രേക്ഷകരുടെ അഭിപ്രായം. നിര്‍ണായക വേഷത്തില്‍ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്. ചിത്രത്തിൽ  ജഗദീഷിന്റെ പെര്‍ഫോമന്‍സ് എടുത്ത് പറയേണ്ടത് തന്നെയാണ്. സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ,  തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചതായിരുന്നു. ത്രില്ലര്‍ സിനിമകള്‍ ഒരുക്കുന്നതില്‍ തന്റെ മികവ് അഞ്ചാം പാതിരയിലൂടെ തെളിയിച്ച സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ആ മികവ് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന സിനിമയാണ് എബ്രഹാം  ഓസ്ലര്‍. ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.