ജയറാമേട്ടൻ വീട്ടിൽ എല്ലാവരെയും ക്ലാസ് എടുത്തേക്കുവാണോ! എന്തായാലും അച്ഛൻ ചെണ്ട കൊട്ടിയാൽ മകൻ തൊപ്പി എടുക്കും, സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി 

സ്റ്റേജ് ഷോകളിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് രമേശ് പിഷാരടി, ഇപ്പോൾ താരം ജയറാമിന്റെ പുതിയ ചിത്രം എബ്രഹാം ഓസ്ലറിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ…

സ്റ്റേജ് ഷോകളിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് രമേശ് പിഷാരടി, ഇപ്പോൾ താരം ജയറാമിന്റെ പുതിയ ചിത്രം എബ്രഹാം ഓസ്ലറിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഒരിക്കൽ ഞാനും ധർമജനും കൂടി അമേരിക്കയിൽ ഒരു പ്രോഗ്രാമിന് പോയി, അവിടെ വെച്ച് ധര്മജന്റെ കൈയിൽ നിന്നും ഒരു കുപ്പി പ്രിയ മണിയുടെ തലയിൽ വീണു, അവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ ഒരുപാട് സമയമെടുക്കുമെന്നു അറിഞ്ഞു

അപ്പോൾ  അവിടെ ജയറാമേട്ടനും ഉണ്ട്, അങ്ങനെ ഞാനും ജയറാമേട്ടനും കൂടി പുറത്തു കറങ്ങാൻ പോയി, ഞങ്ങൾ പോയ ഭാഗത്തു ഒരു മലയാളികൾ പോലുമില്ലായിരുന്നു, ആ സമയം ജയറാമേട്ടൻ വണ്ടിയിൽ നിന്നും തന്റെ ചെറിയ ഡ്രമ്മും, ഗഞ്ചിറയും ഇറക്കി, ഞാൻ ഗഞ്ചിറയും, ജയറാമേട്ടൻ ഡ്രമ്മും എടുത്തുകൊട്ടൻ തുടങ്ങി, ഉടൻ ജയറാമേട്ടൻ കണ്ണ് കൊണ്ട് അടുത്ത് നിന്ന കാളിദാസിനോട് ഒരു ആംഗ്യം കാണിച്ചു, ഉടൻ കാളിദാസ് തലയിൽ നിന്നും തൊപ്പി ഊരി ആളുകളുടെ അടുത്ത് നിന്നും പൈസ വാങ്ങിക്കാൻ തുടങ്ങി

ഒരു മണിക്കൂറോളം ഞങ്ങൾ അവിടിരുന്ന് കൊട്ടി. ഞാൻ ഉടൻ ജയറാമേട്ടനോട് ചോദിച്ചു നിങ്ങൾ വീട്ടിൽ എല്ലാവരെയും ക്ലാസ് എടുത്തണോ പുറത്തുകൊണ്ടുപോകുന്നത്,അതായത് അച്ഛൻ ചെണ്ട കൊട്ടിയാൽ മകൻ തൊപ്പി എടുക്കും , ഇത് ഞാൻ പറഞ്ഞു ജയറാമേട്ടനെ എപ്പോളും കളിയാക്കുമായിരുന്നു രമേഷ് പിഷാരടി പറയുന്നു.