കമലും, ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചപ്പോൾ ഉണ്ടായ പ്രേമം! ബന്ധം തകരാൻ കാരണം അമ്മ,സത്യാവസ്ഥയെ കുറിച്ച് നടിയുടെ സഹോദരനറെ ഭാര്യ

അപൂര്‍വ്വ  സൗന്ദര്യമുള്ള നടിമാരില്‍  ഒരാളാണ് ശ്രീവിദ്യ. ശ്രീവിദ്യ മരിച്ചിട്ട്   പതിനെട്ട് വര്ഷം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും  ഉത്തരം  കിട്ടാത്ത ഒരു കഥയാണ് നടൻ കമൽഹാസനും – ശ്രീവിദ്യയും തമ്മിലുള്ള  പ്രേമ ബന്ധം. ഈയിടുത്തിടെ ഒരു…

അപൂര്‍വ്വ  സൗന്ദര്യമുള്ള നടിമാരില്‍  ഒരാളാണ് ശ്രീവിദ്യ. ശ്രീവിദ്യ മരിച്ചിട്ട്   പതിനെട്ട് വര്ഷം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും  ഉത്തരം  കിട്ടാത്ത ഒരു കഥയാണ് നടൻ കമൽഹാസനും – ശ്രീവിദ്യയും തമ്മിലുള്ള  പ്രേമ ബന്ധം. ഈയിടുത്തിടെ ഒരു അഭിമുഖത്തില്‍,  ശ്രീവിദ്യ എന്റെ കാമുകായയിരുന്നു എന്ന് കമല്‍ ഹാസന്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.  ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ നടിയുടെ  ജീവിതത്തിലുണ്ടായ സംഭവങ്ങളെ പറ്റി തുറന്നു  സംസാരിക്കുകയാണ് . ഒരു  തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യയുടെ നാത്തൂന്റെ തുറന്നുപറച്ചിൽ. സിനിമജീവിതത്തിന്റെ  തുടക്കകാലത്ത് കമൽഹാസനും ശ്രീവിദ്യയും ഒരുമിച്ചഭിനയിച്ചപ്പോള്‍ തുടങ്ങിയ ഇഷ്ടമായിരുന്നെങ്കിലും ശ്രീവിദ്യയുടെ അമ്മയുടെ എതിര്‍പ്പാണ് ആ ബന്ധം തകരാന്‍ കാരണം. എന്നാല്‍ എന്താണ്  അന്ന് ശരിക്കും സംഭവിച്ചതെന്ന് ആണ്  ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ പറയുന്നത് . ഈ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ  വൈറൽ ആകുകയാണ് . ശ്രീവിദ്യയുടെ ചേട്ടന്‍ ശങ്കര്‍ പറഞ്ഞ അറിവിലുള്ള കാര്യങ്ങളായിരുന്നു നടിയുടെ നാത്തൂനായ വിജയലക്ഷ്മി ഈ വിവരം  പങ്കുവെച്ചിരിക്കുന്നത്.

ശരിക്കും ശ്രീവിദ്യ നല്ല സുന്ദരി ആയിരുന്നു നാത്തൂൻ വിജയലക്ഷമി പറയുന്നു . തന്റെ നാത്തൂന്‍ ആയതുകൊണ്ട് പറയുന്നതല്ല എന്നും  അടുത്തിരുന്ന് ആ സൗന്ദര്യം ഞാന്‍ ആസ്വദിച്ചിട്ടുണ്ട് എന്നും  ഇരുവരും തമ്മില്‍ അത്രയും ക്ലോസ് ആയിരുന്നു പറഞ്ഞത്. ശ്രീവിദ്യയും കമലഹാസനുമായുള്ള ബന്ധത്തെ കുറിച്ച്‌ ഭര്‍ത്താവ് ശങ്കര്‍ പറഞ്ഞ അറിവാണ് തനിക്കുള്ളത് എന്നും ഇവർ പറയുന്നു. ഒരുമിച്ച്‌ അഭിനയിച്ചപ്പോഴാണ് കമലിനും ശ്രീവിദ്യയ്ക്കും ഇടയില്‍ ആ ഇഷ്ടം വന്നത്. അങ്ങനൊരു ഇഷ്ടം ശ്രീവിദ്യയോട് തോന്നിയപ്പോള്‍ തന്നെ കമല്‍ഹാസൻ  അത്  സഹോദരൻ ശങ്കറിനോട് വന്ന് പറഞ്ഞിരുന്നു,  ശങ്കറും കമലും അത്രയും അടുത്ത സുഹൃത്തുക്കളാണ് എന്നും വിജയലക്ഷ്മി പറയുന്നു. പെങ്ങളെ ഇഷ്ടമാണ്, വിവാഹം ചെയ്യാൻ  താത്പര്യമുണ്ട് എന്ന്   തന്റെ ഭർത്താവിനോട് പ റഞ്ഞപ്പോള്‍, അമ്മയോടും അച്ഛനോടും സംസാരിച്ച്‌ മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്ന് ശങ്കര്‍ പറഞ്ഞു. അതിന് ശേഷമാണ് അമ്മയോട് സംസാരിക്കുന്നത്. എന്നാൽ  ആ വിവാഹത്തിനായി  അമ്മയ്ക്ക് ഒട്ടും താല്പര്യം  ഉണ്ടായിരുന്നില്ല , രണ്ട് പേരും ഒരേ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരാണ് അതുകൊണ്ട് കമലുമായുള്ള വിവാഹം  നടക്കില്ലെന്നാണ് അന്ന്  അമ്മ പറഞ്ഞത്. മാത്രമല്ല അന്ന് ശ്രീവിദ്യ അഭിനയത്തില്‍ തുടക്കം കുറിച്ചിട്ടേയുള്ളൂ  സഹോദരഭാര്യ പറയുന്നു . നായിക റോളുകള്‍ എല്ലാം വന്നു തുടങ്ങുന്നതേയുള്ളു  . അത് കൊണ്ട് ആ സമയത്ത്  കല്യാണക്കാര്യം എടുത്തിടാന്‍ പറ്റില്ലെന്നും പറഞ്ഞു.

അതിനേക്കാളും അമ്മയുടെ  ഏറ്റവും വലിയ പ്രശ്നം, കമലിന് ശ്രീവിദ്യയെക്കാള്‍ പ്രായം കുറവാണെന്നുള്ളതായിരുന്നു. എന്നാല്‍ ശ്രീവിദ്യയ്ക്ക് കമലഹാസനെ  ഒരുപാട് ഇഷ്ടമായിരുന്നുവെന്നും  അമ്മയോട് സംസാരിച്ച്‌ എങ്ങനെയെങ്കിലും ഇതിന് സമ്മതിപ്പിക്കണമെന്ന് ശ്രീവിദ്യ ചേട്ടനോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും വിജയലക്ഷ്മി പറയുന്നു. എന്നാൽ കമൽഹാസനും  ശ്രീവിദ്യയും ഒന്നിക്കുന്നതില്‍ സഹോദരന്‍ ശങ്കറിന് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.  അതേസമയം ശ്രീവിദ്യയുടെ അമ്മയുടെയുടെയും  ദാമ്പത്യ  ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നും വിജയലക്ഷ്മി പറയുന്നുണ്ട്.   ആ സമയത്ത് കുടുംബത്തിലേക്കുള്ള ഏക വരുമാനം ശ്രീവിദ്യയുടേതായിരുന്നു. കമലുമായുള്ള വിവാഹം എതിര്‍ക്കാന്‍ അതും ഒരു കാരണമായെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അമ്മയും അച്ഛനും ശ്രീവിദ്യയും ശങ്കറും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാൽ  ഈ സംഭവങ്ങള്‍ നടക്കുമ്പോൾ  വിജയലക്ഷ്മിയുടെയും ശങ്കറിന്റെയും  വിവാഹം   കഴിഞ്ഞിട്ടില്ല. അന്ന് ഭര്‍ത്താവ് പറഞ്ഞുകേട്ട അറിവുകള്‍ മാത്രമേ തനിക്കുള്ളുവെന്നും  വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.കമല്‍ ഹാസനെ എങ്ങനെയെങ്കിലും വിവാഹം കഴിച്ച്‌ കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ശ്രീവിദ്യയുടെ ആഗ്രഹം. പക്ഷെ  ശ്രീവിദ്യയുടെ ‘അമ്മ  എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ കമല്‍ ഹാസന്‍ വേറെ വിവാഹിതനായി. ഇത് ശ്രീവിദ്യയെ വല്ലാതെ തകര്‍ത്ത് കളയുകയായിരുന്നു. ഏതായാലും  ശ്രീവിദ്യയുടെ വേര്‍പാടുണ്ടായിട്ട്  വർഷങ്ങൾ പിന്നിട്ടിട്ടും  ഇപ്പോഴും നടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.