അന്ന് പറഞ്ഞത് പോലെ സംഭവിച്ചു…!! ദൈവത്തിന് നന്ദിയെന്ന് വിനീത് ശ്രീനിവാസന്‍..!!

കൊവിഡ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് തന്നെ അന്‍പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തീയറ്ററുകളില്‍ എത്തിയ സിനിമയാണ് ഹൃദയം. പിന്നീട് അന്‍പതില്‍ അധികം ദിവസം തീയറ്ററുകളില്‍ ഓടിയ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു കഴിഞ്ഞിരിക്കുകയാണ്.…

കൊവിഡ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് തന്നെ അന്‍പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തീയറ്ററുകളില്‍ എത്തിയ സിനിമയാണ് ഹൃദയം. പിന്നീട് അന്‍പതില്‍ അധികം ദിവസം തീയറ്ററുകളില്‍ ഓടിയ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു കഴിഞ്ഞിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ റീമേക്ക് അവകാശം പ്രശസ്ത നിര്‍മാണ കമ്പനികളായ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും സ്വന്തമാക്കിയ വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇതേ കുറിച്ച് വിനീത് പറഞ്ഞ ഒരു ഓര്‍മ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിശാഖ് ആണ് സിനിമയുടെ നിര്‍മ്മാതാവ്. സിനിമയുമായി ബന്ധപ്പെട്ടുള്ള ഈ വിശേഷം പങ്കുവെയ്ക്കവെയാണ് അന്ന് മനസ്സില്‍ ചിന്തിച്ച ആഗ്രഹത്തെ കുറിച്ച് വിനീത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്. ‘ഹൃദയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനശ്ചിത്വം നടക്കുന്നതിനിടെ വിശാഖ് ഒരു രാത്രി എന്നോട് പറഞ്ഞു.

‘വിനീതേ, നമ്മുടെ പടം റിലീസ് ആയ ശേഷം കരണ്‍ ജോഹര്‍ ഇത് കണ്ടിട്ട് സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം നമ്മളോട് ചോദിച്ചാലോ?. നിനക്ക് നല്ല ഉറക്കത്തിന്റെ ആവശ്യമുണ്ട്. പോയി കിടന്ന് ഉറങ്ങെടാ എന്നായിരുന്നു അതിന് എന്റെ മറുപടി. എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. ദൈവത്തിനു നന്ദി’.. എന്നാണ് സന്തോഷം പങ്കുവച്ച് വിനീത് കുറിച്ചത്.

അതേസമയം, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ധര്‍മ്മ പ്രൊഡക്ഷന്‍സ് മേധാവി കരണ്‍ ജോഹറിനും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് മേധാവി അപൂര്‍വ മേത്തയും ചേര്‍ന്നാണ് ഹൃദയം സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളുടെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.