176 കോടി…. ചെലവിട്ട് സൂപ്പര്‍ താരത്തിന്റെ വീട്!!! ഉള്ളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍

ഹോളിവുഡ് താരം ഹ്യൂ ജാക്മാന്‍ പുതിയതായി സ്വന്തമാക്കിയ വീടാണ് സോഷ്യല്‍ ലോകത്തെയും ഹോളിവുഡിലെയും സംസാരവിഷയം. ‘വോള്‍വറീന്‍’ സീരിസ് സിനിമകളിലൂടെ കുട്ടികളുടെയടക്കം മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഓസ്ട്രലിയന്‍ നടനാണ് ഹ്യൂ ജാക്മാന്‍. കോടികള്‍ പ്രതിഫലം വാങ്ങുന്ന…

ഹോളിവുഡ് താരം ഹ്യൂ ജാക്മാന്‍ പുതിയതായി സ്വന്തമാക്കിയ വീടാണ് സോഷ്യല്‍ ലോകത്തെയും ഹോളിവുഡിലെയും സംസാരവിഷയം. ‘വോള്‍വറീന്‍’ സീരിസ് സിനിമകളിലൂടെ കുട്ടികളുടെയടക്കം മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഓസ്ട്രലിയന്‍ നടനാണ് ഹ്യൂ ജാക്മാന്‍.

കോടികള്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തമാക്കിയ പെന്റ്ഹൗസാണ് ശ്രദ്ധേയമാകുന്നത്. ഒരു ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ അപ്പാര്‍ട്ട്‌മെന്റ് ആണ് പെന്റ്ഹൗസ്. ഇതാണ് കോടികള്‍ പ്രതിഫലം വാങ്ങുന്ന താരം സ്വന്തമാക്കിയിരിക്കുന്നത്.

സാധാരണ കാണുന്ന വീടുകളില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. വിശാലമായ ലിവിങ് സ്പേസുകളും വലിയ ടെറസുമടങ്ങുന്ന തുറന്ന ഇടങ്ങളാണ് പെന്റ്ഹൗസിലുള്ളത്.
4,675 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പെന്റ്ഹൗസ് 21.1 മില്യന്‍ ഡോളര്‍ (176 കോടി ഇന്ത്യന്‍ രൂപ) മുടക്കിയാണ് ജാക്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

മൂന്ന് കിടപ്പുമുറികളും മൂന്ന് ബാത്‌റൂമുകളുമുണ്ട് ഇവിടെ. വിശാലമായ ആകാശകാഴ്ചകളും ഹഡ്സണ്‍ നദിയുടെ ഭംഗിയും ഒക്കെ ആസ്വദിക്കാം. ലൈബ്രറി, എലിവേറ്റര്‍, പാന്‍ട്രി കിച്ചന്‍ എന്നിവയെല്ലാം ആകര്‍ഷണിയമാണ്. ഈ കാഴ്ചകള്‍ തന്നെയാണ് ഞെട്ടിക്കുന്ന തുക നല്‍കി വീട് സ്വന്തമാക്കാന്‍
ജാക്ക്മാനെ പ്രേരിപ്പിച്ചത്.