‘ഞാൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല’, ആ വാർത്ത തെറ്റാണ് സാമന്ത!!

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് സാമന്ത. ഒന്നര വർഷം മുൻപാണ് സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത് . ആ വാർത്തകേട്ട് ആരാധകർ ശരിക്കും ഞെട്ടിയിരുന്നു. ഇതുവരെ വേർപിരിയാനുള്ള കാരണം ഇരുവരും പുറത്ത് വിട്ടിട്ടില്ല. നടി ശോഭിത…

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് സാമന്ത. ഒന്നര വർഷം മുൻപാണ് സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത് . ആ വാർത്തകേട്ട് ആരാധകർ ശരിക്കും ഞെട്ടിയിരുന്നു. ഇതുവരെ വേർപിരിയാനുള്ള കാരണം ഇരുവരും പുറത്ത് വിട്ടിട്ടില്ല. നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന അഭ്യുഹം ഉയർന്നിരുന്നു.

 

ഈ വാർത്തയോട് സാമന്ത പ്രതികരിച്ചു എന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത. നടി ‘ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെൺകുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ’ എന്ന് പറഞ്ഞതായിട്ടായിരുന്നു വാർത്ത വന്നത്. എന്നാൽ അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരിക്കലും അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് തന്റെ ട്വിറ്ററിലൂടെയാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

അതേ സമയം ‘ശാകുന്തളം’ എന്ന സിനിമയാണ് സാമന്തയുടേതായി പ്രദർശനത്തിനെത്താനുള്ളത്.ഗുണശേഖർ സംവിധാനെ ചെയ്ത സിനിമ ഏപ്രിൽ 14ന് പ്രദർശനത്തിനെത്തും. ദേവ് മോഹനാണ് ചിത്രത്തിലെ നായകൻ. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമാണ് ശാകുന്തളം. ചിത്രത്തിൽ ശകുന്തളയായിട്ടാണ് സാമന്ത എത്തുന്നത്