പുഷ്പ 2വിന്റെ വമ്പൻ അപ്ഡേറ്റ് നാളെയെത്തും!

തെലുങ്കിലെ ഏറ്റവും ആവേശകരമായ സിനിമയാകാൻ പോവുകയാണ് പുഷ്പ 2. അതിന് കാരണം അതിന്റെ ആദ്യഭാഗമായ ‘പുഷ്പ: ദി റൂൾ’ വൻ വിജയമായതാണ് സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുമ്പോൾ മാസ് സിനിമയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.…

തെലുങ്കിലെ ഏറ്റവും ആവേശകരമായ സിനിമയാകാൻ പോവുകയാണ് പുഷ്പ 2. അതിന് കാരണം അതിന്റെ ആദ്യഭാഗമായ ‘പുഷ്പ: ദി റൂൾ’ വൻ വിജയമായതാണ് സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുമ്പോൾ മാസ് സിനിമയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ.സുകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും പ്രധാന താരങ്ങളാണ്

പുഷ്പയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അടുത്ത ഷെഡ്യൂളുകൾ ശ്രീലങ്ക, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ സമുദ്രങ്ങളിൽ നടക്കുമെന്ന് പറയപ്പെടുന്നു. അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ 8 ന് ‘പുഷ്പ: ദി റൂൾ’ ന്റെ ആദ്യ പ്രമോ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ.

മൈത്രി മൂവിമേക്കേഴ്സ് പുഷ്പയുടെ ആവേശകരമായ പ്രഖ്യാപനം നാളെ രാവിലെ 11:07 ന് ഉണ്ടാകുമെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അപ്ഡേറ്റ് പുഷ്പ 2 ന്റെ പ്രമോയെ കുറിച്ചായിരുക്കുമോ അതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഒന്നാം ഭാഗത്തെക്കാൾ ഉയർന്ന ബജറ്റിലാണ് പുഷ്പ 2 ഒരുക്കുന്നത്. ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിൽ ലഭിച്ച വമ്പൻ കളക്ഷനാണ് ഇതിന് കാരണം.പുഷ്പ 2 വിന്റെ ഡിജിറ്റൽ അവകാശങ്ങൾക്കായി നെറ്റ്ഫ്‌ലിക്‌സ് 200 കോടിയോളം രൂപ വാഗ്ദാനം ചെയ്തതായി വാർത്തകളുണ്ടായിരുന്നു.