സ്‌ഫടികം സിനിമയുടെ രണ്ടാം ഭാഗത്ത് അഭിനയിക്കാൻ ആണ് താൽപ്പര്യം

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ…

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.

നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല. എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. ഈ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം ഇപ്പോൾ കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അനുശ്രീ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏതെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് അനുശ്രീ മറുപടി പറഞ്ഞത്.

Anusree3435

സ്‌ഫടികം രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും സിനിമയിൽ മുഴുനീള കഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഏഴുമല പൂഞ്ചോല എന്ന ഗാന രംഗത്തിൽ മാത്രമെങ്കിലും അഭിനയിക്കണം എന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും അനുശ്രീ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്നാണ് അതെന്നും അത് കൊണ്ട് തന്നെ ആ ഗാനരംഗത്തിൽ മാത്രം അഭിനയിക്കാൻ താൽപ്പര്യം ഉണ്ട്നെനും താരം കൂട്ടിച്ചേർത്തു.