കേന്ദ്ര സർക്കാരിൻ്ററെ പൗരത്വ ബില്ലിൽ പ്രേതിഷേധിച്ചു ഐ എ എസ് ഓഫീസർ രാജിവെച്ചു- പ്രഭാഷകൻ എൻ ഗോപാലകൃഷ്ണന്റെ കാഴ്ചപ്പാട്

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിൽ പ്രേതിഷേധിച്  മഹാരാഷ്ട്രയിലെ ഐ പി എസ് ഓഫീസർ രാജിവെച്ചു. പുതിയ നിയമം തികച്ചും ഭരണഘടനാ വിരുദ്ധവും വർഗീയവുമാണെന്ന് കുറ്റപ്പെടുത്തിയാണ് അദ്ദ്ദേഹം രാജി സമർപ്പിച്ചത്. മഹാരാഷ്ട്രയിലെ സ്പെഷ്യൽ ഐ…

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിൽ പ്രേതിഷേധിച്  മഹാരാഷ്ട്രയിലെ ഐ പി എസ് ഓഫീസർ രാജിവെച്ചു. പുതിയ നിയമം തികച്ചും ഭരണഘടനാ വിരുദ്ധവും വർഗീയവുമാണെന്ന് കുറ്റപ്പെടുത്തിയാണ് അദ്ദ്ദേഹം രാജി സമർപ്പിച്ചത്. മഹാരാഷ്ട്രയിലെ സ്പെഷ്യൽ ഐ ജി ആയ അബ്ദുൽ റഹ്മാനാണ് രാജി സമർപ്പിച്ചിരിക്കുന്നത്. ബില്ല് രാജ്യസഭയിലും പാസ്സാക്കിയതിനെത്തുടർന്നാണ് രാജി.

കേന്ദ്ര സർക്കാരിന്റെ പുതിയ നയം ഭരണഘടനാവിരുദ്ധവും ഭാരത്തിന്റെ മത സൗഹാർദ്ദത്തെ അപലപിക്കുന്നതായും തന്റെ രാജി ഈ നിയമത്തിനെതിരെയുള്ള നിസ്സഹരണ സമരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ നിന്ന് വരുന്ന അബ്‌ദുൾ റഹ്മാൻ ഐ ഐ ടി യിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനു ശേഷം 1997 ലാണ് മഹാരാഹഷ്ട്ര കേഡറിൽ ഐ പി എസ് ഓഫീസറായത്. മുസ്‍ലിം സമുദായങ്ങൾക്കെതിരെ ഉള്ള വിവേചനങ്ങൾക്കെതിരെ മുൻപും അദ്ദേഹം ശബ്ദമുയർത്തി സംസാരിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മേലുദ്യോഗസ്ഥൻ മാരുടെ ഒരു നോട്ടപ്പുള്ളി ആയിരുന്നു അദ്ദേഹം.

എന്നാൽ ബില്ലിനെ കുറച്ചു പ്രശസ്ത പ്രഭാഷകൻ എൻ ഗോപാലകൃഷ്ണൻ പറയുന്നത്, “മുസ്ലിം രാജ്യത്തു നിന്നും ഇടിച്ചു കേറി വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വ അവകാശം നൽകേണ്ടതില്ല,അവർക്ക് മുസ്ലിം രാജ്യങ്ങളിൽ വേണ്ട സമത്ത്വം ലഭിക്കുന്നുണ്ട്, സമത്വം വേണ്ടത് പല മുസ്ലിം രാജ്യങ്ങളിലും അടിച്ചമർത്തപ്പെടുന്ന ഹിന്ദു മത വിശ്വാസികൾക്കാണ്… അവർക്കുവേണ്ടി ആണ് ഈ ബില്ല് ” .