ഒടിയനെ മലർത്തിയടിച്ച് മാമാങ്കം, ബോക്സ് ഓഫീസ് കളക്ഷൻ മുന്നേറുന്നു

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം തീയേറ്ററുകളിൽ ആവേശത്തിന്റെ അലയടിക്കുകയാണ്.മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് മാമാങ്കം എത്തിയിരിക്കുന്നത്.മാമാങ്കം…

mamnakm-coccetion-report

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം തീയേറ്ററുകളിൽ ആവേശത്തിന്റെ അലയടിക്കുകയാണ്.മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് മാമാങ്കം എത്തിയിരിക്കുന്നത്.മാമാങ്കം നാല് ഭാഷകളിയാണ് റിലീസ് ചെയ്തത്.മികച്ച പ്രതികാരമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രത്തിന്റെ കളക്ഷൻ വെളിപ്പെടുത്തുകയാണ് നിർമാതാവായ വേണു കുന്നപ്പിള്ളി.ആദ്യ ദിവസം തന്നെ 23 കോടി രൂപ കളക്ഷൻ കിട്ടിയെന്നാണ് വേണു പറയുന്നത്.

ഫേസ്ബുക്കിലൂടെയാണ് ഇത്‌ പുറത്ത് വിട്ടത്.വിവിധ മാർക്കറ്റുകളിലെ ബ്രേക്ക് അപ്പ് കളക്ഷൻ പുറത്ത് വിട്ടിട്ടില്ല.ഈ കണക്ക് പ്രകാരം ആദ്യദിനം തന്നെ വലിയ തുക സംഭരിച്ച സിനിമയായി മാമാങ്കം മാറി. മോഹൻലാൽ നായകനായ ഒടിയൻ 18 കോടിയാണ് കളക്ഷൻ നേടിയത്. .മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം, എന്തിരൻ 2, ഒടിയൻ, ലൂസിഫർ എന്നിവ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രവുമാണ്.കാവ്യ ഫിലിംസിന് വേണ്ടി വേണു കുന്നപ്പിള്ളി നിർമിച്ചു എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, അച്യുതൻ, പ്രാചി ടെഹ്‌ലൻ, കനിഹ, ഇനിയ, സുദേവ് നായർ, സിദ്ദിഖ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്‌. രണ്ടാം ദിനമായ ഇന്നലെ 14 കോടിയാണ് മാമാങ്കം നേടിയത് ഇതുവരെ 37 കോടിയാണ് മാമാങ്കം നേടിയത്, ഓടിയന്റെ കളക്ഷൻ റെക്കോർഡ് പൊട്ടിച്ച മാമാങ്കം മുന്നേറുകയാണ്.