കുഞ്ഞിനൊപ്പം വേദനയോടെ ഇല്യാന ; ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ 

ബോളിവുഡ് താരം ഇല്യാന ഡിക്രൂസ് തന്റെ പ്രെഗ്നന്‍സി വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇലിയാന ഡിക്രൂസ് തന്റെ പ്രെഗ്‌നന്സി വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായത്. എന്നാല്‍ ഇലിയാന ഏറ്റവും…

ബോളിവുഡ് താരം ഇല്യാന ഡിക്രൂസ് തന്റെ പ്രെഗ്നന്‍സി വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇലിയാന ഡിക്രൂസ് തന്റെ പ്രെഗ്‌നന്സി വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായത്. എന്നാല്‍ ഇലിയാന ഏറ്റവും ഒടുവില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി അത്ര സന്തോഷത്തോടെ ഉള്ളതല്ല. ഇലിയാന ഇപ്പോൾ പങ്കുവെച്ച ഒരു  സ്‌റ്റോറി ചർച്ചയാവുകയാണ്. കുഞ്ഞിനെ തോളിലിട്ട് താരം പങ്കുവെച്ച പോസ്റ്റാണിത്. പൊതുവെ വളരെ ഹാപ്പിയായാണ് ഇലിയാനയെ കാണാറുള്ളത്. എന്നാൽ തന്റെ സ്‌റ്റോറിയിൽ സങ്കടപ്പെട്ടുള്ള താരത്തെയാണ് കാണുന്നത്. കുഞ്ഞിനെ തോളിലിട്ട് മുഖത്തിന്റെ ഒരു പാതി മാത്രം കാണിച്ച ഒരു ഫോട്ടോയാണിത്. രണ്ടു മാസം പ്രായമെത്തിയ തന്റെ കുഞ്ഞിനെ തോളിലിട്ട് ഇല്യാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറലായത്. നിങ്ങളുടെ കുഞ്ഞിന് വേദനിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന വേദനയെ മാറ്റാൻ ഒന്നിനും കഴിയില്ല എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നൽകിയത്. കൂടുതലൊന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് വൈറലായതിന് പിന്നാലെ വിവരം തിരക്കി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കുഞ്ഞിന് എന്തു പറ്റി, എന്താണ് വേദന എന്നൊക്കെ ചോദിച്ചു കൊണ്ട് ഫോട്ടോയുടെ സ്‌ക്രീന്‍ പ്രിന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇല്യാന തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം അറിയിച്ചത്. താരം തന്റെ ‘ബേബിമൂണിൽ’ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും ഇലിയാന പങ്കിട്ടിരുന്നു. ഇലിയാന അവിവാഹിതയാണെന്നടക്കം നിരവധി വാർത്തകൾ നേരത്തെ  പ്രചരിച്ചിരുന്നു. ആരാണ് കുഞ്ഞിന്റെ അച്ഛൻ എന്നതായിരുന്നു സോഷ്യൽ മീഡിയ ചോദിച്ച പ്രധാന ചോദ്യം. വിവാഹിതയാകാത്ത ഇല്യാന എങ്ങനെ ഗര്‍ഭിണിയായി, അച്ഛനാരാണ് എന്നൊക്കെ ചോദിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ ഫോട്ടോ വൈറലാക്കിയത്.  ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചതുമുതൽ, കുഞ്ഞിന്റെ പിതാവിന്റെ വിവരങ്ങളിൽ ഇല്യാന മൗനം പാലിച്ചു. പിന്നാലെ തന്റെ മിസ്റ്ററിമാന്റെ ചിത്രങ്ങളും താരം സ്റ്റോറിയായി പങ്കു വെച്ചിരുന്നു.രു നിഗൂഢ മനുഷ്യനുമായി’ ചേർന്നു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് വീണ്ടും വാർത്തയ്ക്ക് ഇടയാക്കി. പിന്നീട് മിഷേല്‍ ഡോലനുമായുള്ള ബന്ധത്തെ കുറിച്ച് ഇല്യാന തന്നെ വെളിപ്പെടുത്തി. ഓഗസ്റ്റ് മാസം ഒന്നാം തീയതി ഇലിയാനയ്ക്ക് ആൺകുഞ്ഞും പിറന്നു. കോവ ഫീനിക്‌സ് ഡോലൻ എന്നാണ് ഇലിയാനയുടെ മകന് പേരിട്ടത്. ആ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇല്യാന പങ്കുവച്ചത്. എന്നാൽ മുൻപ്  ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്രൂ നീബോണുമായി ഇലിയാന ബന്ധത്തിലായിരുന്നു എന്നും ഇവർ നേരത്തെ വിവാഹിതരായതായി എന്നുമൊക്കെയുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. 2019 ഓഗസ്റ്റ് 28 ന്, ദമ്പതികൾ വേർപിരിഞ്ഞുവെന്ന വാർത്ത ഇന്ത്യൻ മാധ്യമങ്ങളും  സംപ്രേഷണം ചെയ്തിരുന്നു. എന്നാലിപ്പോൾ കുഞ്ഞ് ജനിച്ചതിന് ശേഷം പൂര്‍ണമായും തന്റെ മാതൃത്വം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് നടി. കുഞ്ഞിനൊപ്പമുള്ള സെല്‍ഫി ചിത്രമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളാണ് ഇലിയാനയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോൾ കൂടുതലായി കാണാറുള്ളത്.ഇന്ത്യൻ വംശജയായ പോർച്ചുഗീസ് നടിയാണ്, ഇലിയാന  പ്രധാനമായും ഹിന്ദി തമിഴ് തെലുഗു ഭാഷാ സിനിമകളിൽ  ഇലിയാന വേഷമിട്ടിട്ടുണ്ട്. മുംബൈയിൽ ജനിച്ച ഇലിയാന  ഡിക്രൂസ് തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഗോവയിലായിരുന്ന് ജീവിച്ചത്. രണ്ടായിരത്തി ആറിൽ പുറത്തിറങ്ങിയ ദേവാസു എന്ന റെഗു ചിത്രത്തിലാണ് ഇലിയാന ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിലൂടെയാണ് ഡിക്രൂസ് തന്റെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്വാ ചിത്രം വാണിജ്യപരമായി വിജയിക്കുകയും മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടുകയും ചെയ്തു.  പോക്കിരി, രാഖി, മുന്ന, ജൽസ, കിക്ക്, ജൂലായ്  എന്നിവയുൾപ്പെടെയുള്ള വിജയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ മുൻനിര നടിയായി ഇലിയാന മാറുകയായിരുന്നു. കേഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും ഇലിയാന അരങ്ങേറ്റം കുറിച്ചു.