‘ഇന്ത്യൻ 2’ വിൽ അന്തരിച്ച വിവേകിനെ ഒരിക്കൽ കൂടി കാണാം 

തമിഴിലെ ഒരു ഹാസ്യതാരം തന്നെ ആയിരുന്നു വിവേക്, ഹൃദയാഘാതത്തെ തുടർന്ന് താരം 2021 ൽ അന്തരിച്ചു. നടന്റെ മരണം തമിഴ് സിനിമ പ്രേമികളെ വല്ലാതെ ഉലച്ചിരുന്നു. കുറച്ചു സിനിമകൾ പാതിവഴിക്ക് ആക്കിയതിനു ശേഷം ആയിരുന്നു…

തമിഴിലെ ഒരു ഹാസ്യതാരം തന്നെ ആയിരുന്നു വിവേക്, ഹൃദയാഘാതത്തെ തുടർന്ന് താരം 2021 ൽ അന്തരിച്ചു. നടന്റെ മരണം തമിഴ് സിനിമ പ്രേമികളെ വല്ലാതെ ഉലച്ചിരുന്നു. കുറച്ചു സിനിമകൾ പാതിവഴിക്ക് ആക്കിയതിനു ശേഷം ആയിരുന്നു താരം അന്തരിച്ചത്. ആകൂട്ടത്തിൽ പ്രധാന സിനിമ ആയിരുന്നു കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2 ‘. ശങ്കർ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധയാകാൻ. ഈ ചിത്രത്തിലെ തന്റെ വേഷം ഏതാണ്ട് പകുതി ആയതിനു ശേഷമാണ് താരം മരണപ്പെട്ടത്.

എന്നാൽ താരം മരണപെട്ടതിനു ശേഷം മറ്റൊരു നടൻ എത്തുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇന്ത്യൻ 2 വിൽ താരത്തിന്റെ സീനുകൾ ഒഴിവാക്കില്ല എന്ന് വാർത്തകൾ പുറത്തുവരുകയാണ്, ഇനിയും അദ്ദേഹത്തെ സിനിമ പ്രേമികൾക്ക് തിരശീലയിൽ കാണാമെന്നു പറയുന്നു. താരം ചെയ്യ്ത വേഷം മറ്റൊരു നടൻ ചെയ്യില്ല എന്നും പറയുന്നുണ്ട്.

എന്നാൽ ഇനിയും താരത്തിന്റെ കഥപാത്രത്തിനായി ആര് ശബ്ദം നൽകുമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു നടക്കുകയാണ്, ധനുഷ് കോടിയിൽ ആണ് ഇപ്പോൾ ഷൂട്ടിംഗ്, എന്തായാലും താരത്തിനെ വീണ്ടും കാണാം എന്ന ആശ്വാസത്തിൽ ആണ് പ്രേക്ഷകർ.