‘ഞാനാണ് കങ്കണയുടെ അമ്മ എന്ന് പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും’!! ഹൃദയം തൊടുന്ന കുറിപ്പുമായി കങ്കണ

ബോളിവുഡിലെ പ്രിയ താരമാണ് കങ്കണ റണാവത്. സോഷ്യല്‍ വിഷയങ്ങളിലെല്ലാം പ്രതികരിക്കുന്ന താരം പലപ്പോഴും രൂക്ഷ വിമര്‍ശനത്തിന് ഇടയാകാറുള്ള താരമാണ്. താരത്തിന്റെ പ്രതികരണങ്ങളെല്ലാം വൈറലാകാറുണ്ട്. മൂന്നു തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ്…

ബോളിവുഡിലെ പ്രിയ താരമാണ് കങ്കണ റണാവത്. സോഷ്യല്‍ വിഷയങ്ങളിലെല്ലാം പ്രതികരിക്കുന്ന താരം പലപ്പോഴും രൂക്ഷ വിമര്‍ശനത്തിന് ഇടയാകാറുള്ള താരമാണ്. താരത്തിന്റെ പ്രതികരണങ്ങളെല്ലാം വൈറലാകാറുണ്ട്. മൂന്നു തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് കങ്കണ. 2006 ലിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണയുടെ ബോളിവുഡ് എന്‍ട്രി.

കുടുംബവുമായി അടുത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് കങ്കണ. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഭാംബ്ലയാണ് കങ്കണയുടെ ജന്മ സ്ഥലം. സ്‌കൂള്‍ അദ്ധ്യാപികയായ ആശാ റണാവത്ത് ആണ് കങ്കണയുടെ അമ്മ. അച്ഛന്‍ അമര്‍ദീപ് റണാവത്ത് ബിസിനസുകാരനായിരുന്നു. ഇപ്പോഴിതാ, അമ്മയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മയെ കുറിച്ച് താരം പറയുന്നത്. കൃഷിയിടത്ത് ജോലി ചെയ്യുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ കുറിപ്പ്. ‘ഇത് എന്റെ അമ്മയാണ്. ദിവസവും 7-8 മണിക്കൂര്‍ അമ്മ കൃഷി പണിയിലാണ്. കങ്കണയുടെ അമ്മയെ ഒന്ന് കാണണമെന്ന് പറഞ്ഞ് ധാരാളം പേര്‍ വീട്ടില്‍ വരാറുണ്ട്. ആ സമയം കൈകള്‍ എല്ലാം കഴുകിയ ശേഷം വിനയത്തോടെ വീട്ടിലെത്തുന്നവര്‍ക്ക് അമ്മ ചായ ഉണ്ടാക്കി നല്‍കും. എന്നിട്ട്, താനാണ് കങ്കണയുടെ അമ്മ എന്ന് അവരോട് പറയും. ആ സമയം അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും. അത് പറയുമ്പോള്‍ വീട്ടിലെത്തുന്നവര്‍ ആശ്ചര്യപ്പെടാറുണ്ട്.

ഒരിക്കല്‍ ഞാന്‍ അമ്മയോട് ചോദിച്ചു, വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും എന്തിനാണ് ചായ ഇട്ടു നല്‍കുന്നത് എന്ന്. മകളെ, വീട്ടിലേയ്ക്ക് വരുന്നവരെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. അവരെ സ്വീകരിക്കാന്‍ കഴിയുന്നത് ഒരു സൗഭാഗ്യമാണ് എന്നായിരുന്നു അമ്മ നല്‍കിയ മറുപടി. അമ്മയുടെ ഈ കാഴ്ചപ്പാടിനോട് ബഹുമാനം തോന്നുന്നു. എനിക്ക് അമ്മയെപ്പറ്റി ഒരു പരാതിയെ ഉള്ളൂ.

അമ്മയ്ക്ക് സിനിമാ സെറ്റില്‍ വരാന്‍ താല്‍പ്പര്യമില്ല, പുറത്ത് നിന്നും ഭക്ഷണം വേണ്ട, വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കൂ, മുംബൈയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, വിദേശത്തേക്ക് പോകേണ്ട എന്നിങ്ങനെയുള്ള ചില വാശികള്‍ ഉണ്ട്. എങ്കിലും പലപ്പോഴും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യും’ എന്നാണ് കങ്കണ പറയുന്നത്.