കൂടെയില്ലെന്നത് വളരെ വിഷമമാണ്; കലാഭവൻ മണിയെക്കുറിച്ച് ഇന്ദ്രജ

വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന  താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ, ഏത് ഭാഷയിലും. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് ശെരിക്കും  അര്‍ഹനായിരുന്നു കലാഭവന്‍ മണി. കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ്…

വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന  താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ, ഏത് ഭാഷയിലും. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് ശെരിക്കും  അര്‍ഹനായിരുന്നു കലാഭവന്‍ മണി. കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും അതിനൊപ്പം  നാടന്‍പാട്ടുകളുമൊക്കെ ആയി  വൈവിധ്യമാര്‍ന്ന തലങ്ങളിൽ മലയാളിക്ക് പ്രിയങ്കരനായ കലാഭവൻമണ . മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു മണിയുടെ  തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത.  മലയാള സിനിമയിൽ നികത്താനാവാത്ത വിടവ്‌ സമ്മാനിച്ചു കൊണ്ടാണ് ആ മണിമേളം നിലച്ചത്.  മണി തിരഷീലയ്ക്ക്  പിന്നിലേക്ക്  മറഞ്ഞിട്ട് ഏഴു  വർഷങ്ങൾ പിന്നിട്ടുവെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കാൻ കഴിയാത്ത ഒരു മുഖമാണ് കലാഭവൻ മണിയുടേത്. അഭിനയത്തെയും നാടൻപാട്ടിനെയും അത്രയധികം സ്നേഹിച്ചിരുന്ന ആ കലാകാരൻ ഇന്നും ഓരോ മലയാളിയുടെയും മനസ്സിൽ ജീവിക്കുകയാണ്. കലാഭവൻ മണിയെ കുറിച്ച് വാതോരാതെ സംസാരിക്കാത്ത ഒരു സഹപ്രവർത്തകരും  മലയാള സിനിമാ ലോകത്തില്ല. മലയാളത്തിൽ എന്ന് മാത്രമല്ല തമിഴിലും ഇല്ല. കൈരളി ടിവിയുടെ ജെ ബി  ജംഗ്ഷൻ എന്ന പരിപാടിയിൽ കലാഭവൻ മണിയെ കുറിച്ച് മുൻപൊരിക്കൽ നടി ഇന്ദ്രജ സംസാരിച്ചത് ഇപ്പൊൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ  വൈറലാവുകയാണ്.   ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഇന്ദ്രജ. ചെന്നെെയിലെ ഒരു തെലുങ്ക് ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ ബാല താരമായിട്ടാണ് സിനിമയിൽ എത്തുന്നത്. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ദ്രജ തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ നായികയായ ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഇന്ദ്രജയ്ക്കായി. താരതമ്യേന മലയാളത്തിൽ വളരെ കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളാണ് താരത്തിന് ലഭിച്ചത്. അതിൽ ആരാധകർ ഇന്നും ഓർത്തിരിക്കുന്ന സിനിമകളാകും ലോകനാഥൻ ഐഎഎസും ബെൻ ജോൺസണും ഇന്ഡിപെന്ഡൻസുമൊക്കെ . കലാഭവൻ മണി ആയിരുന്നു ലോകനാഥൻ ഐഎഎസിലേയും  ബെൻ ജോൺസനിലയും  നായകൻ.

ഇന്ഡിപെന്ഡന്സിലും ഇരുവരുമൊരുമിച്ചുള്ള സീക്വന്സുകള് ഒരുപാടുണ്ടായിരുന്നു.  മണിയുമായി അടുത്ത സൗഹൃദമാണ് ഇന്ദ്രജയ്ക്ക് ഉണ്ടായിരുന്നത്. നല്ലൊരു സുഹൃത്തായിരുന്നു മണി ചേട്ടൻ എന്നാണു കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ കലാഭവൻ മണിയെ കുറിച്ച് ഇന്ദ്രജ പറഞ്ഞത്. ഏകദേശം നാലോ അഞ്ചോ ചിത്രങ്ങൾ ചെറിയ ഗ്യാപ്പിനിടയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞു പോയപ്പോൾ മലയാള സിനിമയുമായുള്ള ടച്ച് വിട്ടുപോയി. ആരുടേയും ഫോൺ നമ്പർ കൈവശം  ഉണ്ടായിരുന്നില്ല. അന്ന് മൊബൈൽ ഫോൺ ഒന്നും ഇത്ര വ്യാപകമായിരുന്നില്ല. പക്ഷെ മണിച്ചേട്ടന്റെ മരണം എനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. ഞാൻ അദ്ദേഹത്തെ പിന്നീട് കണ്ടിരുന്നില്ല, കേൾക്കുന്നത് ഈ മരണ വാർത്തയും’,വലിയ സൗഹൃദമായിരുന്നു അദ്ദേഹത്തോട്. എന്തെങ്കിലും ഒന്ന് ചോദിക്കണമെങ്കിൽ അതിന് കഴിയുന്ന ആളായിരുന്നു മണി ചേട്ടൻ. എന്തെങ്കിലും ഒരു പ്രോഗ്രാം വന്നാൽ മണിച്ചേട്ടാ ഇങ്ങനെ ഒരു പ്രോഗ്രാം വന്നിട്ടുണ്ട്, അത് ഞാൻ ചെയ്യണോ, എന്നൊക്കെ അഭിപ്രായം ചോദിക്കാൻ കഴിയുന്ന ആളായിരുന്നു മണിചേട്ടൻ. അത്തരത്തിൽ ഒരു വളരെ വലിയ സൗഹൃദം ഉണ്ടായിരുന്നു, എനിക്ക് മാത്രമല്ല മണിച്ചേട്ടൻ അങ്ങനെയുള്ള ആളായിരുന്നു’,വളരെ അപ്രതീക്ഷിതമായിരുന്നു ആ മരണം. വളരെ നല്ലൊരു ആർട്ടിസ്‌റ്റായിരുന്നു, ഇപ്പോൾ കൂടെ ഇല്ല എന്നത് നല്ല വിഷമം ഉണ്ടാകുന്ന കാര്യമാണ്. പഴയ സിനിമകൾ ഒന്നും കാണാറില്ല, പാട്ടുകൾ ഒക്കെ ഇടയ്ക്ക് കേൾക്കും’, ഇന്ദ്രജ പറഞ്ഞു. അഭിമുഖത്തിനിടെ കലാഭവൻ മണിയും ഇന്ദ്രജയും ഒന്നിച്ച് അഭിനയിച്ച ബെൻ ജോൺസൻ എന്ന ചിത്രത്തിലെ ‘ഇനിയും മിഴികൾ നിറയരുതേ’ എന്ന ഗാനം പ്ളേ ചെയ്തപ്പോൾ ഇന്ദ്രജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.അതേസമയം നിരവധി പേരാണ് വീഡിയോക്ക് താഴെ കലാഭവൻ മണി എന്ന അതുല്യകലാകാരന്റെ വിടവാങ്ങൽ തീർത്ത ശൂന്യതയെക്കുറിച്ച് സംസാരിക്കുന്നത്. ‘നല്ല മനുഷ്യരെ  പെട്ടെന്ന് വിളിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്, ചിലർ ഇല്ലാതാകുമ്പോഴാണ് ശരിക്കും അവർ എന്തായിരുന്നുവെന്ന് മനസിലാവുന്നത്. മണി ചേട്ടൻ തിരിച്ചു വന്നിരുന്നെങ്കിൽ, ഒരു കംപ്ലീറ്റ് ആക്ടർ ആയിരുന്നു മണിച്ചേട്ടൻ’ എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായം.