കലാഭവന്‍ മണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ദ്രജ

മലയാളിയല്ലെങ്കിലും ഇന്ദ്രജയെന്ന നടിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ്്…

മലയാളിയല്ലെങ്കിലും ഇന്ദ്രജയെന്ന നടിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്.
ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ്് മാധ്യമ പ്രവര്‍ത്ത നത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്. ഇപ്പോഴിതാ കലാഭവന്‍മണിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇന്ദ്രജ തുറന്ന് പറയുന്നത്.

ഇന്ദ്രജയുടെ വാക്കുകള്‍,

മലയാള സിനിമയില്‍ എന്നും അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. ആ മ ര ണം തന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് താരം വ്യക്തമാക്കി. കൈരളി ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഇന്ദ്രജ യുടെ തുറന്നുപറച്ചില്‍. സെറ്റില്‍ മണിച്ചേട്ടന്‍ എത്തിയാല്‍ എല്ലാവര്‍ക്കും ഉത്സവാന്തരീക്ഷമാണ്. ചില സിനിമകളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നുമ്പോള്‍ വിളിക്കാറുണ്ടായിരുന്നത് മണിച്ചേട്ടനെയായിരുന്നു.
കൃത്യമായ ഉത്തരം അദ്ദേഹത്തില്‍നിന്ന് കിട്ടുമായിരുന്നു. മലയാളത്തില്‍ താന്‍ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന് ഇടയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട് അദ്ദേഹം. സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെയാണ് ആ അടുപ്പം കുറഞ്ഞത്. പണ്ടത്തെ കാലത്ത് ഇന്നത്തെ പോലെ മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറിയതോടെ ആരുമായും സൗഹൃദം പോലും ഇല്ലാതായി.
വിവാഹശേഷം ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു എന്നും ഇന്ദ്രജ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പാപനാശം എന്ന സിനിമയിലാണ് താന്‍ മണിച്ചേട്ടനെ കാണുന്നത്. അതില്‍ അദ്ദേഹം ഒരുപാടു ക്ഷീണിച്ചതു പോലെ എനിക്ക് തോന്നി. വിശേഷങ്ങള്‍ അറിയാന്‍ വിളിക്കണം എന്നുണ്ടായിരുന്നു. അതും കഴിഞ്ഞില്ല. പിന്നീട് ആരോ കലാഭവന്‍ മണിച്ചേട്ടന്‍ മ രി ച്ചു എന്ന വാര്‍ത്ത അയച്ചുതന്നു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ഞാന്‍. പിന്നെ ചാനലിലെ വാര്‍ത്തയും കണ്ടു. ആ മ ര ണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.