ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് അങ്ങനെയാണോ തോന്നുന്നത്, റിമ കല്ലിങ്കലിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളികളുടെ പ്രിയനടിയാണ് റിമ കല്ലിങ്കല്‍. ന്യൂജനറേഷന്‍ സിനിമകളുടെ ഭാഗമായ താരം തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആണ് ഇവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 22 ഫീമെയില്‍…

മലയാളികളുടെ പ്രിയനടിയാണ് റിമ കല്ലിങ്കല്‍. ന്യൂജനറേഷന്‍ സിനിമകളുടെ ഭാഗമായ താരം തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാണ്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആണ് ഇവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് റിമ മുന്‍നിര നായികാനിരയിലേക്ക് ഉയരുന്നത്.
ഒരു നിര്‍മ്മാതാവ് കൂടിയാണ് താരം. വൈറസ് ഉള്‍പ്പെടെ മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഇവര്‍ ആയിരുന്നു. കലാമൂല്യമുള്ള ചിത്രങ്ങള്‍ ആണ് ഇവര്‍ നിര്‍മ്മിക്കുന്നത് എല്ലാം തന്നെ. അതോടൊപ്പം തന്നെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകളും ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പലപ്പോഴും സമൂഹത്തില്‍ നടക്കുന്ന സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കാര്യങ്ങളിലെല്ലാം തന്നെ ഇവര്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.


ഇപ്പോഴിതാ ക്രിസ്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയാണ് താരം.
മറൂണ്‍ വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. ചിത്രങ്ങള്‍ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആയി മാറിയത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ എന്താണ് എന്ന് അറിയുമോ? കേക്ക് നിര്‍മ്മിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ആദ്യം ആയിട്ട് കേക്ക് ഉണ്ടാക്കുന്ന ആളാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാണ് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.