10 മില്യൺ സ്ട്രീമിങ് മിനിറ്റ്‌സ്, ഒടിടിയിൽ ഹിറ്റായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം’

ക്രിസ്മസ് റിലീസ് ആയി ഒടിടിയിൽ ഡിസംബർ 23 ന് റലീസ് ചെയ്ത ചിത്രമാണ് അപർണ ബാലമുരളിയായ നായകിയായി എത്തിയ ഇനി ഉത്തരം.പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടി…

ക്രിസ്മസ് റിലീസ് ആയി ഒടിടിയിൽ ഡിസംബർ 23 ന് റലീസ് ചെയ്ത ചിത്രമാണ് അപർണ ബാലമുരളിയായ നായകിയായി എത്തിയ ഇനി ഉത്തരം.പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടി റിലീസിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയത്. ഇപ്പോഴിതാ സിനിമ ആദ്യ രണ്ട് ദിവസത്തിൽ നേടിയ സ്ട്രീമിംഗ് മിനിറ്റ്‌സിന്റെ കണക്ക് അവതരിപ്പിച്ചിരിക്കുകയാണ് സീ 5.


സിനിമ റിലീസ് ചെയ്ത് ആദ്യ 48 മണിക്കൂറുകളിൽ 10 മില്യൺ സ്ട്രീമിംഗ് മിനിറ്റുകളാണ് ഇനി ഉത്തരം സീ 5 പ്ലാറ്റ്‌ഫോമിൽ നേടിയിരിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധിഖ്, സിദ്ധാർഥ് മേനോൻ,ജാഫർ ഇടുക്കി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇനി ഉത്തരം.

ഐ എം ബി ഡിയില് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ് 8.5 ആയിരുന്നു. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ജിതിൻ ഡി കെയാണ് നിർവഹിക്കുന്നത്.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചത്‌