നടന്മാരാണ് പ്രധാനം, പല കാരണങ്ങൾ കൊണ്ട് മലയാളസിനിമയിൽ അവഹേളിക്കപ്പെടുന്നു രമ്യ നമ്പീശൻ 

പല കാരണങ്ങൾ കൊണ്ട് തനിക്ക് മലയാള സിനിമ ഇല്ലാത്ത അവസരം ഉണ്ടായി രമ്യ നമ്പീശൻ പറയുന്നു, ബി 32 മുതൽ 44  വരെ  എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിങിനിടയിൽ ആണ് താരം ഈ കാര്യം…

പല കാരണങ്ങൾ കൊണ്ട് തനിക്ക് മലയാള സിനിമ ഇല്ലാത്ത അവസരം ഉണ്ടായി രമ്യ നമ്പീശൻ പറയുന്നു, ബി 32 മുതൽ 44  വരെ  എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിങിനിടയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സിനിമ ഇല്ല എന്ന കാരണത്താൽ വീട്ടിൽ 24 മണിക്കൂറും കരയുന്ന ഒരാൾ അല്ല താൻ , അർഹിക്കുന്ന ന്യായമായ വേതനം കിട്ടുന്നുണ്ടോ എന്ന സംശയം ആണ് നടി പറയുന്നു.

ഇന്നും നടന്മാർക്ക് ആണ് പ്രധാനം നടിമാർക്കില്ല, ഇരുവർക്കും തുല്യ വേതനം എന്നുള്ള നടപടിയിലേക്കു വരുന്നതാണ് തനിക്ക് ഇഷ്ട്ടം. ആൺകോയ്‌മ ആണ് ഇന്നും ഇവിടെ നിലനിന്നു പോകുന്നത്. ഒരു സ്ത്രീ സിനിമ കാണാൻ വയ്യ, അങ്ങനൊരു സിനിമ എന്ന് പറയുമ്പോൾ കാണാൻ തയ്യാറല്ല  കേൾക്കുമ്പോൾ ആ ഭാവം തന്നെ മാറും ആദ്യം അതൊന്നു മാറ്റുക.

പ്രശ്നം വരുമ്പോൾ നമ്മൾ തളർന്നിരിക്കരുതെന്നു നമ്മൾ അതിജീവിത എന്ന് പറയുന്ന എന്റെ സുഹൃത് പറഞ്ഞു തന്നിട്ടുണ്ട്. ഒരു പ്രശ്നം വരുമ്പോൾ മാറ്റിനിർത്തുന്നത് നമ്മളുടെ സംവിധാനം ആണ്. ചില കാര്യങ്ങൾ കൂട്ടായ്‌മയോട് പറയുമ്പോൾ ആണ് അതുച്ചത്തിൽ ആകുന്നത് നടി പറയുന്നു. പല പ്രശ്നങ്ങളും സംസാരിക്കുമ്പോൾ അത് പലർക്കും അരോചകമായി തോന്നും, എങ്കിലും എപ്പോളും സംസാരിക്കുക, ഇപ്പോൾ ആൺപെൺ വത്യാസം ഇല്ലാതെ മുന്നോട്ട് പോകുന്ന ത് ആണ് തനിക്കു ഇഷ്ട്ടം നടി പറഞ്ഞു.