ഐ ഫോൺ 17 പുതിയ അപ്‌ഡേറ്റ്‌സുകളുമായി ആപ്പിൾ

Follow Us :

ആപ്പിൾ എന്ന ബ്രാൻഡിനെയും ഐഫോണിനെയും കുറിച്ച് അറിയാത്തവർ കുറവായിരിക്കും. അത്രയേറെ ജനപ്രീതിയുള്ള ബ്രാൻഡാണ് ആപ്പിൾ. ആപ്പിളിന്റെ പ്രൊഡക്ടുകൾക്ക് പൊതുവെ വിലയല്പം കൂടുതൽ ആണെങ്കിലും ഉപയോക്താക്കൾക്ക് ആപ്പിൾ ഫോണിനോടും വാച്ചിനോടും ഐപാഡിനോടും ഒക്കെ വളരെ പ്രിയവുമാണ്. പ്രീമിയം എന്ന വാക്കിന് ഒരു ഉദാഹരണം തന്നെയാണ് ആപ്പിൾ എന്ന് തന്നെ പറയാം. ആപ്പിൾ എന്ന ബ്രാൻഡിനെ സംബന്ധിച്ച് നോക്കുമ്പോൾ എല്ലായ്‌പോഴും ഓരോ ഫോണും സവിശേഷമാക്കുക എന്ന ലക്ഷ്യമാണ് ആപ്പിൾ കമ്പനിക്ക് മുൻപിലുള്ളത്. അതുകൊണ്ട് തന്നെ ആപ്പിൾ ഓരോ മോഡൽ ഇറക്കുംതോറും എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വരാം എന്തൊക്കെ പുതുമകൾ അവതരിപ്പിക്കാം എന്നതും പരിഗണിക്കാറുണ്ട്. നിലവിൽ ഐഫോൺ 16 എന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലിന്റെ പണിപ്പുരയിലാണ് ആപ്പിൾ അധികാരികൾ. എന്നാൽ പക്ഷെ ആപ്പിൾ ഐഫോൺ 16 ഇറങ്ങാൻ ആകുന്നെ ഉള്ളു എങ്കിലും അതിന് ശേഷം കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ആപ്പിൾ ഐഫോൺ 17 എന്ന മോഡലിനെ കുറിച്ചുള്ള പ്രത്യേകതകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

Listen to these five things in your girlfriend's message, and say something she doesn't say

ഇത് തന്നെയാണ് ആപ്പിൾ എന്ന ബ്രാൻഡിന്റെ മൂല്യവും എന്ന് മനസ്സിലാക്കാം. കാരണം ഇനി വരാനിരിക്കുന്ന രണ്ടാം തലമുറ ഫോണിന്റെ ഫീച്ചറുകൾ പോലും വളരെ നേരത്തെ ചർച്ച ചെയ്യപ്പെടണമെങ്കിൽ ആ ബ്രാൻഡ് ആപ്പിൾ ആയിരിക്കണം എന്നതും ഉറപ്പിക്കാം. അങ്ങനെ വരാനിരിക്കുന്ന ഐഫോണിന്റെ ചില ഫീച്ചറുകളാണ് ഇപ്പോൾ സംസാര വിഷയമാകുന്നത്. നിലവിൽ ഈ വർഷം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഐഫോൺ 16 അല്ല, 17നെ കുറിച്ചാണ് മാധ്യമങ്ങളിലും നിറയുന്ന വാർത്തകൾ. ഈ ഫോണിലൂടെ ആപ്പിൾ തങ്ങളുടെ ഡിസൈൻ രീതികളിൽ വിപ്ലവം കൊണ്ട് വരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025ഓടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്ന ഈ മോഡൽ അടുത്തിടെ പുറത്തിറക്കിയ ഐപാഡ് പ്രോ മോഡലിന്റെ ചുവട് പിടിച്ചാണ് ഒരുങ്ങുന്നതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 17, ഐഫോൺ 17 സ്ലിം, ഐഫോൺ 17 പ്രോ മോഡലുകൾ എന്നിവയാണ് ചർച്ചകളിൽ കൂടുതലായും ഇടം നേടുന്നത്. ഐഫോൺ 17 സീരീസ് ഫോണുകൾ കൂടുതൽ സങ്കീർണ്ണമായിട്ടുള്ള ഒരു അലുമിനിയം ഡിസൈനുമായി വിപണിയിൽ എത്താനാണ് സാധ്യത എന്നും കരുതപ്പെടുന്നു.

മറുവശത്ത് ആകട്ടെ പ്രീമിയം ഹൈ എൻഡ് മോഡലായ ഐഫോൺ 17 പ്രോ മാക്‌സിന് ടൈറ്റാനിയം ബോഡി തന്നെ അവതരിപ്പിക്കാനാകും എന്നതാണ് കമ്പനിയുടെ തീരുമാനം. ഐഫോൺ 17, ഐഫോൺ 17 സ്ലിം വേരിയന്റുകളിൽ 8 ജിബി റാമും എ18 അല്ലെങ്കിൽ എ19 ബയോണിക് ചിപ്‌സെറ്റും ഉണ്ടായിരിക്കും എന്നതും ശ്രദ്ധേയം തന്നെ. അതേസമയം, ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്‌സും 12 ജിബി റാമുമായി വരാനും എ 19 പ്രോ ചിപ്‌സെറ്റിൽ പ്രവർത്തിക്കാനും സാധ്യതയുണ്ടെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഐഫോൺ 17 സീരീസിൽ 24 എംപി ഫ്രണ്ട് ക്യാമറകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നതും തള്ളി കളയാൻ കഴിയില്ല, ഇത് ഐഫോൺ 15 സീരീസിലെ 12 എംപി ഷൂട്ടറുകളിൽ നിന്ന് വലിയ മാറ്റം തന്നെയായിരിക്കും കൊണ്ട് വരിക എന്നാണ് കരുതപ്പെടുന്നത്. എന്നാൽ മറ്റ് ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും സൈറ്റുകളിൽ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്തായാലും ഈ ഫോണിന്റെ ഏറ്റവും പ്രധാന കാര്യമായ വിലയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല എന്നതാണ്. ഏതായലും വില എത്ര കൂടിയാലും ആപ്പിൾ പ്രേമികൾ ഐഫോൺ 17 സ്വന്തമാക്കിയിരിക്കും എന്നതിൽ യാതൊരു സംശയുവുമില്ല.