ജോജു ജോർജ് ഡബിൾ റോളിൽ എത്തിയ ‘ഇരട്ട’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിനെത്തിയ ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരട്ട. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഫെബ്രുവരി 3…

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിനെത്തിയ ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരട്ട. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൻറെ ഒടിടി റിലീസ് മാർച്ച് 3 വള്ളിയാഴ്ച ആരംഭിക്കും.

പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നിരവധി സസ്‌പെൻസുകൾ ഒളിപ്പിച്ചു വച്ച പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം ഇരട്ട. ചിത്രത്തിൽ നായികയായി എത്തിയത് അഞ്ജലി ആണ്. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ


ജോജു ജോർജിൻറെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം. വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാൻ, എഡിറ്റിംഗ് മനു ആന്റണിയാണ്.ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.കലാസംവിധാനം ദിലീപ് നാഥ്,മേക്കപ്പ് റോണെക്‌സ് സേവ്യർ, സംഘട്ടനം കെ രാജശേഖർ, വസ്ത്രാലങ്കാരം സമീറ സനീഷ്.