അത്ഭുതകരമായ കഥയ്ക്ക് ജീവന്‍ നല്‍കിയതിന് കൈയ്യടി!!! ‘ദി എലിഫന്റ് വിസ്പറേഴ്സ്’ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര

95ാമത് അക്കാദമി അവാര്‍ഡില്‍ അവസാന നോമിനേഷനിലെത്തിയ ഇന്ത്യയുടെ ഡോക്യുമെന്ററിയെ പ്രശംസിച്ച് നടി പ്രിയങ്ക ചോപ്ര. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യയുടെ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ഗുനീത്…

95ാമത് അക്കാദമി അവാര്‍ഡില്‍ അവസാന നോമിനേഷനിലെത്തിയ ഇന്ത്യയുടെ ഡോക്യുമെന്ററിയെ പ്രശംസിച്ച് നടി പ്രിയങ്ക ചോപ്ര. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യയുടെ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ഗുനീത് മോംഗ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ത്തെ

‘വികാരങ്ങളാല്‍ നിറഞ്ഞിരിക്കയാണ്! ഞാന്‍ അടുത്തിടെ കണ്ട ഏറ്റവും ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററികളില്‍ ഒന്ന്… ഒരുപാട് ഇഷ്ടപ്പെട്ടു! ഈ അത്ഭുതകരമായ കഥയ്ക്ക് ജീവന്‍ നല്‍കിയതിന് കൈയ്യടി,’ എന്നാണ് പ്രിയങ്ക അഭിനന്ദിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് പ്രിയങ്കയുടെ കുറിപ്പ്. പ്രിയങ്കയുടെ വാക്കുകള്‍ക്ക് സംവിധായിക ഗുനീത് നന്ദി അറിയിച്ചു.

കാര്‍ത്തികി ഗോണ്‍സാല്‍വസ് ആദ്യമായ സംവിധാനം ചെയ്ത ചിത്രമാണ് ദി എലിഫന്റ് വിസ്പറേഴ്സ്’. ദമ്പതികളും അവരുടെ സംരക്ഷണത്തിനായി ഏല്‍പ്പിച്ച കൂട്ടം തെറ്റിവന്ന ആനക്കുട്ടി രഘുവും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയുടെ കഥ. സിഖ്യ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2022 ഡിസംബര്‍ 8ന് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്റെ ലോക പ്രീമിയര്‍ പ്രദര്‍ശനം.