ടോപ് ലെസായി എത്തിയ നടിക്ക് വധഭീഷണി

ബോളിവുഡ് നടി ഇഷ ഗുപ്ത പങ്ക് വച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച ഫോട്ടോയില്‍ ടോപ് ലെസ് ആയാണ് ഇഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം പങ്ക് വച്ചതിന് പിന്നാലെ നിരവധി പേരാണ്…

ബോളിവുഡ് നടി ഇഷ ഗുപ്ത പങ്ക് വച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച ഫോട്ടോയില്‍ ടോപ് ലെസ് ആയാണ് ഇഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രം പങ്ക് വച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് വസ്ത്രമില്ല, നാണമില്ലേ, വസ്ത്രം ധരിക്കു ഇല്ലെങ്കില്‍ ബാക്കിയുണ്ടാകില്ല എന്നുമായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍. എന്നാല്‍ പോസിറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.


2021ല്‍ ജന്നത് 2 എന്ന ക്രൈം ത്രില്ലറിലൂടെയാണ് ഇഷ ഗുപ്ത ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചക്രവ്യൂഹ്, രാസ് 3ഡി, രുസ്തം, ബാദ്ശാഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
മാത്രമല്ല, നിരവധി തവണ അപമാനം നേരിടേണ്ടി വന്ന നടി കൂടിയാണ് ഇഷ.
പലതവണ നിരവധി നടന്‍മാര്‍ തന്നെ റിജക്ട് ചെയ്തിട്ടുണ്ട്. നിന്റെ മേക്കപ്പ് വളരെ ഡാര്‍ക്ക് ആണ് കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നുള്ള നിരവധി കമന്റുകളാണ് ആ നടന്‍മാര്‍ തന്നോട് പറഞ്ഞിരുന്നതെന്നും ഇഷ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.