സൂപ്പർ താര ചിത്രത്തിലെ തന്റെ രം​ഗങ്ങളെല്ലാം വേസ്റ്റ്; ചിത്രം ഒടിടിയിലെത്തി, പിന്നാലെ ജഗപതി ബാബുവിന്റെ തുറന്ന് പറച്ചിൽ

മഹേഷ് ബാബു ചിത്രം ​ഗുണ്ടൂർ കാരത്തിലെ തന്റെ രം​ഗങ്ങൾ വെറും വേസ്റ്റ് ആണെന്ന് നടൻ ജഗപതി ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത് മഹേഷ് ബാബു പ്രധാന വേഷത്തിൽ എത്തിയ ഗുണ്ടൂർ കാരത്തിൽ ജയറാം…

മഹേഷ് ബാബു ചിത്രം ​ഗുണ്ടൂർ കാരത്തിലെ തന്റെ രം​ഗങ്ങൾ വെറും വേസ്റ്റ് ആണെന്ന് നടൻ ജഗപതി ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത് മഹേഷ് ബാബു പ്രധാന വേഷത്തിൽ എത്തിയ ഗുണ്ടൂർ കാരത്തിൽ ജയറാം അവതരിപ്പിച്ച മഹേഷ് ബാബുവിൻറെ അച്ഛനെതിരെ നിൽക്കുന്നയാളായിട്ടാണ് മഹേഷ് ബാബു അഭിനയിച്ചത്. മഹേഷ് ബാബുവുമായും താരത്തിന് കോംബിനേഷൻ സീൻ ഉണ്ടായിരുന്നു. ചിത്രത്തിലെ തൻറെ രംഗങ്ങൾ വെറും വേസ്റ്റാണ് എന്നാണ് ജഗപതി ബാബു ഇപ്പോൾ പറയുന്നത്.

‘വളരെ വ്യത്യസ്തമായിരിക്കും ആ രംഗം എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതിന് കുറച്ചുകൂടി കണ്ടൻറ് ആവശ്യമുണ്ടായിരുന്നു. എന്നാൽ അത് ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കാര്യം കൈവിട്ടുവെന്ന് മനസിലായി. എനിക്ക് ചെയ്യാൻ പറ്റുന്ന പരമാവധി ഞാൻ ചെയ്തു. ഇത്തരം ഒരു സിനിമയിൽ ഞാനും മഹേഷും ഉൾപ്പെടുന്ന ഒരു സീൻ ഒരിക്കലും ഇങ്ങനെ വേസ്റ്റ് ചെയ്യരുത്. അത് ഒരിക്കലും പാഴാക്കാതെ ചിത്രീകരിക്കണം. അത് മികച്ചതാക്കണം’ – താരം പറഞ്ഞു.