എപ്പോഴും നാട്ടുകാർക്ക് വേണ്ടി നാട്ട്യം നടത്താൻ കഴിയുമോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ മദ്യപാന ശീലത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ചൂടുപിടിച്ച് നടന്നത്. താരങ്ങളുടെ ഈ മദ്യപാനം ശീലം സിനിമയുടെ ചിത്രീകരണത്തെ പോലും പലപ്പോഴും മോശമായി ബാധിക്കാറുണ്ട് എന്നും പല യുവ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ മദ്യപാന ശീലത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ചൂടുപിടിച്ച് നടന്നത്. താരങ്ങളുടെ ഈ മദ്യപാനം ശീലം സിനിമയുടെ ചിത്രീകരണത്തെ പോലും പലപ്പോഴും മോശമായി ബാധിക്കാറുണ്ട് എന്നും പല യുവ നടന്മാരും മദ്യപിച്ച് എത്തി സെറ്റിൽ അലമ്പ് ഉണ്ടാക്കാറുണ്ടായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ സിനിമയിലെ ഈ മദ്യപാനശീലം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല എന്നും വർഷങ്ങൾ കൊണ്ട് ഉള്ളത് ആണെന്നും ആണ് പലരും വെളിപ്പെടുത്തിയത്. ഇത്തരത്തിൽ തിലകൻ, കലാഭവൻ മണി, തുടങ്ങിയ താരങ്ങൾ ഒക്കെ സെറ്റിൽ മദ്യപിച്ച് എത്തിയതിനെ കുറിച്ചുള്ള കാര്യങ്ങളും പലരും തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മോഹനൻലാലിനെ കുറിച്ചും മമ്മൂട്ടിയെയും കുറിച്ചും ഒക്കെ ആൽബർട്ട് അലക്സ് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

നടനും ഗൾഫ് പ്രോഗ്രാമുകളുടെ കോർഡിനേറ്ററും ആണ് ആൽബർട്ട് അലക്സ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മദ്യപിക്കാത്ത ആൾ ആണ് മമ്മൂട്ടി. മമ്മൂക്കയ്ക്ക് മദ്യപാന ശീലമില്ല. എന്നാൽ ലാലേട്ടൻ മദ്യപിക്കും. എന്നാൽ അത് എപ്പോഴും ഇല്ല. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ലാലേട്ടൻ മദ്യപിക്കാറുള്ളു. ഇപ്പോഴും നാട്ടുകാരുടെ മുന്നിൽ നാട്ട്യം കാണിച്ച് കൊണ്ടിരുന്നാൽ മാത്രം മതിയോ? വ്യക്തിപരമായ ചില സന്തോഷങ്ങളും അദ്ദേഹത്തിന് വേണ്ടേ? എന്നാൽ മദ്യപിച്ച് കഴിഞ്ഞാൽ അത് ഒരു കുഞ്ഞു അറിയില്ല. അതാണ് ലാലേട്ടന്റെ പ്രത്യേകത. എന്നാൽ താൻ മദ്യപിക്കാറുണ്ട് എന്നു യാതൊരു മടിയും കൂടാതെ പറയാനും ലാലേട്ടന് മടിക്കാറില്ല എന്നും ഇദ്ദേഹം പറയുന്നു.

എന്നാൽ ജഗതി ശ്രീകുമാർ ആകട്ടെ, മദ്യപിച്ചാൽ മാത്രമേ നല്ല സാധനങ്ങൾ അദ്ദേഹത്തിൽ നിന്ന് വരൂ. അത് കൊണ്ട് തന്നെ പലപ്പോഴും വേദിയിൽ നിൽക്കുമ്പോൾ അദ്ദഹം ഇത് ആവശ്യപ്പെടാറുണ്ട്. എല്ലാവരും കാൺകെ അല്ല അദ്ദേഹം മദ്യപിക്കുന്നത്. നമ്മൾ വെള്ളം കൊടുക്കുന്നത് പോലെ കൊണ്ട് കൊടുക്കും. അദ്ദേഹം വെള്ളം കുടിക്കുന്നത് പോലെ അത് കുടിക്കുകയും ചെയ്യും. അല്ലാതെ മദ്യമാണ് അദ്ദേഹം കഴിക്കുന്നത് എന്ന് ഒരു കുഞ്ഞിന് പോലും മനസ്സിലാകില്ലായിരുന്നു എന്നുമാണ് അലക്സ് പറയുന്നത്.