അപ്രതീക്ഷിതമായാണ് മണിച്ചേട്ടന്റെ അടി എനിക്ക് കിട്ടിയത്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായി നിന്ന താരമാണ് സിനി വര്ഗീസ്. നിരവധി മിനിസ്ക്രീൻ പരമ്ബരകളിൽ കൂടി വളരെ പെട്ടന്ന് ആണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. നിരവധി പരമ്പരകളിലും താരം അഭിനയിച്ചിരുന്നു.…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായി നിന്ന താരമാണ് സിനി വര്ഗീസ്. നിരവധി മിനിസ്ക്രീൻ പരമ്ബരകളിൽ കൂടി വളരെ പെട്ടന്ന് ആണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. നിരവധി പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും താരം തന്റെ സാനിദ്യം അറിയിച്ചിരുന്നു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഇപ്പോഴിത താരം പങ്കുവെച്ച ചില ഓർമ്മകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സിനിക്ക് അവസരം ലഭിച്ചു. അതിൽ ഒരു ചിത്രമായിരുന്നു ആഴക്കടൽ.

ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയുടെ വേഷത്തിൽ ആണ് താരം എത്തിയത്. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില കാര്യങ്ങൾ ആണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് എങ്കിലും എനിക്ക് മറക്കാൻ കഴിയാത്ത ചിത്രം ആയിരുന്നു ആഴക്കടൽ. ചിത്രത്തിൽ ഞാൻ മണിച്ചേട്ടന്റെ അനുജത്തിയായാണ് എത്തിയത്. അതിൽ ആദ്യ രംഗം തന്നെ മണിച്ചേട്ടന്റെ കഥാപാത്രം തന്നെ അടിക്കുന്ന ഒരു രംഗം ആയിരുന്നു.

ഷോട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ മണിചേട്ടന് എന്നോട് പറഞ്ഞിരുന്നു കൈ വരുമ്പോൾ തന്നെ മുഖം മാറ്റണമെന്ന്. ഞാൻ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഷോട്ട് തുടങ്ങി മണിചേട്ടന് അടിക്കുന്ന ആക്ഷൻ കാണിച്ചപ്പോൾ എനിക്ക് ടൈമിംഗ് തെറ്റി പോയി. ഞാൻ മുഖം മാറ്റാൻ വിട്ട് പോയി. കൃതം ആ അടി എന്റെ മുഖത്തു തന്നെ കൊണ്ട് എന്നും അത് മണിച്ചേട്ടന്റ് കുഴപ്പം അല്ലെന്നും എന്റെ തെറ്റ് ആയിരുന്നു എന്നുമാണ് സിനി പറയുന്നത്.